Thursday, April 30, 2020

പെയ്യതു വീണ നിമിഷങ്ങത്രയും ആരോ ആർക്കോ വേണ്ടി കാത്തു വച്ച രഹസ്യങ്ങളായിരിന്നു

പറഞ്ഞും പറയാതയും മനസ്സിലിട്ട് വഴി മറന്ന രഹസ്യങ്ങൾ കൊണ്ട് ക്യാംബസ് വരാന്ത മൂടുകയാണ്

എന്നിട്ടും എനിക്കവളോട് ഒന്നും പറയാനായില്ല
ചാലത്തുടി സ്കൂളിലെ വരാന്തയിൽ വച്ച് സാറ ഞങ്ങൾക്കിടയിലേക്ക് എറിഞ്ഞിട്ട ചോദ്യം വീണ്ടും വീണ്ടും ആവർത്തിക്കപ്പെടുകയാണ്
" ഈ രഹസ്യങ്ങൾ ഉണ്ടാവുന്നത് എങ്ങനാണ് ?? "

കൈവെള്ളയിലെ നേർരേഖകൾ പേനാ കൊണ്ട് വലിച്ച് ആയുസു നീട്ടുന്ന തത്രപാടിലാണ് ദേവി

ഒരു കൂസലും കൂടാതെ എന്തെല്ലാമോ ചെയ്യ്ത്  തീർത്ത് പ്രക്രിതി സമയം കളയാൻ ബദ്ധപ്പെടുന്നു.
കാറ്റും മഴയുംവെയിലും എല്ലാം വെറും തോന്നൽ മാത്രമാവുന്നു  ഒന്നിനും ഒരു നിലനിൽപ്പില്ല വരും പോകും എന്നാല്ലാതെ എന്ത്

മുള ചോട്ടിൽ നിന്നും ഞങ്ങൾ വരാന്തയുടെ ഉള്ളിലേക്ക് കടന്നു ഇരുട്ടേറും തോറും മുളം കാടുകൾ നിലവിളിക്കുന്നു

എനിക്കും അവൾക്കുമിടയിൽ നിഴലിന്റെ കനം കൂടി വരുന്നു.
പോയ മാത്രയിൽ നഷ്ട്ടമായ ഏതോ രഹസ്യമാണ് ഞങ്ങളെ നയിക്കുന്നതെന്ന തോന്നൽ !!!

വരാന്തയിലാകെ  ചെവി തേടി അലയുന്ന രഹസ്യങ്ങൾക്കിടയിലൂടെ ഞാൻ അവൾക്കൊപ്പം നടന്നു .......

പറയാനുറപ്പിച്ചത് പറയാതെ മൗനം കൊണ്ട് നീളമളന്ന് അവളും  ഞങ്ങൾക്കിടയിൽ വീണ്ടും രഹസ്യങ്ങൾ ആവർത്തിക്കപ്പെടുകയാണ് ...

Wednesday, April 29, 2020

മണ്ണാറത്തൊടിയിലെ പേടിപ്പിക്കുന്ന കെടാവിളക്കുകളിലൊന്ന് ആലില മിഴികൾ നിറഞ്ഞ ആ മരചുവട്ടിലിന്നും  ആനാഗം കുടിയിരുപ്പുണ്ട്

ശരീരം   നിറയെ ചുറ്റികെടക്കുന്ന വള്ളിച്ചെടികളിൽ  കൈവിടാതെ തങ്ങി നിൽക്കുന്ന പ്രണയ ദാഹിയായ പാലപൂക്കളുടെ വശ്യമായ സുഗന്ധം   ആരേയും പിടിച്ചു നിർത്തും  നൂറുംപാലും നേദിച്ച് മഞ്ഞളിൽ കുളിച്ച് ആയാൾ ഇപ്പഴും
ആ നാഗകന്യകയെ തേടി ഇരുട്ടിൽ അലയുന്നുണ്ടാവും

പഴയ മുത്തശ്ശി കഥകളുടെ ആവർത്തനം ഞങ്ങൾ പറഞ്ഞു തീർക്കുന്നതിവിടെ വെച്ചാണ് .... കഥയുടെ കെട്ടഴിഞ്ഞു വരുന്നതും ചുറ്റിലും രൂപം മാറും ചുറ്റുപിണഞ്ഞ പാലയുടെ വേരുകൾ സർപ്പങ്ങളെ പോലെ കരിയിലകൾക്കിടയിലൂടെ ഇഷഞ്ഞു തുടങ്ങും രാത്രിയുടെ ചുംബനങ്ങളുമായി ഇരുണ്ട വണ്ടുകൾ പൂക്കൾക്ക് ചുറ്റും പറന്നു തുടങ്ങും ചിലങ്കയുടെ ഇരബ ലോടെ ഒരു കാറ്റ് യക്ഷി പനകളാകെ ഇളക്കി വരവറിയിക്കും

പറഞ്ഞതെല്ലാം  പാതിയാക്കി നാവ് അനക്കമറ്റ ഭയം!!!!
രണ്ടു പേരും പരസ്പ്പരം പഴിചാരും ദേവി സജീവനേയും സജീവൻ ദേവിയേയും രൂക്ഷമായി  നോക്കും 
ഒരുമിച്ചൊരു ശ്വാസം വലിച്ചെടുത്ത് വിരലുകൾ കോർത്ത്  ശരീരമാകെ വിയർത്ത് മുത്തശ്ശി ചൊല്ലിതന്ന നാമ്മം നിർത്താതെ ഉരുവിട്ട് ഒറ്റ ഓട്ടമാണ് മുത്തശ്ശിയുടെ പുതപ്പിനുള്ളിലേക്ക്  എത്ര പേടിച്ചാലും ദേവിയും സജീവനും ഇനിയും കേൾക്കണമെന്നു വാശിപ്പിടിക്കുമായിരുന്ന നഷ്ട്ടങ്ങളുടെ  പഴങ്കതകൾ

Saturday, April 25, 2020

പിടിക്കപ്പെടാതെ പോയ കള്ളങ്ങൾ ,,,,

പിടിക്കപ്പെടാതെ പോയ കള്ളങ്ങൾ ,,,,

തലനാരിഴക്ക് രക്ഷപ്പെട്ട് ഓടിയ കള്ളങ്ങളിലൂടെ മാത്രമാണ്  നമ്മൾ ജീവിച്ചിരിന്നത് ദേവി

ക്ലാസ്സ് കട്ട് ചെയ്യ്ത് സിനിമക്കു പോയതും
ബെദ്ധുവീട്ടിലേക്ക് എന്ന് പറഞ്ഞ് ഉത്സവ പറമ്പിന്റെ പിന്നാമ്പുറത്ത് ചീട്ട് കെട്ടുകൾ കൊണ്ട് പന്തയം വച്ചതും

ഏറെ വൈകിയ പീലിവർണ്ണന്റെ നിലാ രാത്രികളൊന്നിൽ
ഇരുളുമായുവോളം ,,,,, നെറുകയിൽ കളഭം കൊണ്ട് ചുംമ്പനം തൊട്ടത്തും ,,,,,,,,

അങ്ങനെ ,,,,, അങ്ങനെ
ഒരു പിടി ഒരു പിടി കള്ളങ്ങളുടെ കൂബാരം തന്നെയുണ്ടാവും ..... ദേവി നമ്മുക്കിടയിൽ

ആരാലും പിടിക്കപ്പെടാത്ത അവളുടെതു മാത്രമായ  കള്ളങ്ങൾ,,,,,,,,ഒരു പക്ഷേ ,,,,,, കൃഷ്ണ തൊടിയിലെ കൊടാ വിളക്കുകളോട് ചോയിച്ചാലറിയും ,,,,,,,,,,

 സജീവനും ദേവിയും ഇന്നും പിടിക്കപ്പെടാതെ സൂക്ഷിക്കുന്ന കള്ളങ്ങാളുടെ രഹസ്യങ്ങളേക്കുറിച്ച്.

ഇന്നും കൊതുപ്പിക്കുന്ന ആ  കള്ളങ്ങളിലേക്ക് പായണം നമ്മുക്ക്,,,,,,,,,,

Friday, April 24, 2020

ഒരുപാട് അങ്ങ് പൊടിപിടിച്ചടർന്ന ഒരു ചോക്കു പെട്ടി ഇന്നും +1 B ക്ലാസ്സിന്റെ മച്ചും പുറത്തുണ്ടാവും അതിലെന്നേക്കാൾ ഏറെ നിന്റെ പേരുകളാവും
എഴുതിയാറിയ നമ്മുടെ പഴഞ്ചൻ പ്രണയകഥ പോലെ!!!!!!!!!!!!!
മേടമാസത്തിലെ കൊന്ന പൂവുകൾ   തുന്നി തമ്മിൽ കയർത്തതും
ഇടവേളകളുടെ സമയമേറുവാൻ ചോക്കുപ്പെട്ടികൾ തമ്മിൽ എറിഞ്ഞുടച്ചതും

അങ്ങനെ ഈ നിശബ്ദമായ  ചുവരുകളിലാകെ   നമ്മുടെ ഓർമ്മകളാണ്

ഇടനാഴിയിലും കൊമിസ്ട്രി ലാബിലേക്കുള്ള
കോണി പടിയിലും ,    എന്തിൻ!!! കണ്ണു ചെല്ലു നിടത്തെല്ലാം പേരുകൾ കൂട്ടി കെട്ടി പ്രണയം പറയാൻ തുനിഞ്ഞ  എണ്ണമില്ലാത്തൊരായിരം നിഷ്കളങ്കരുടെ
ഓർമ്മപ്പെടൽ 

ഏറെ മങ്ങിയിട്ടും പകർക്കപ്പെടാതെ പോയ ഒരു പ്രണയം  ഇന്നും സയൻസ്സ് ക്ലാസ്സിന്റെ ജാനാലകൾ നമ്മുക്കായ്    കാത്തു സൂക്ഷിക്കുന്നുണ്ടാവും

Thursday, April 23, 2020

കുന്നികുരു ഇരട്ടിക്കുമെന്നുകരുതി കുട്ടി വച്ച ഒത്തിരിയുണ്ട് ശ്രീകൃഷ്ണന്റെ മച്ചും പൊറത്ത് സ്വപ്നങ്ങളും പ്രതീക്ഷയുമെല്ലാം
കൊടുത്ത് ദിവസങ്ങളോളം എണ്ണിയിട്ടും കുന്നിക്കുരു മാറിയില്ല .............
വിയർത്ത് വിർപ്പിച്ച ബലൂൺ പോലെ എണ്ണി ഒടുങ്ങുമ്പം ആ പ്രതീക്ഷ പൊട്ടി തകരും എന്നാലും കൃഷ്ണൻ നിർത്താതെ എണ്ണുമായിരിന്നു അത് ഒരു രസമാണ് അങ്ങനെ അങ്ങനെ മതി മറന്ന് നെയ്ത സ്വപ്നങ്ങൾ കാണാൻ
പക്ഷേ എന്താണെന്നറിയില്ല ഇന്നാ പഴയ ആവേശം കൊട്ടുപോയിരിക്കുന്നു!!!!അല്ലങ്കിലും സുധേച്ചി എന്നും പറയും കൃഷ്ണൻ മണ്ടനാണെന്ന് മതി കൃഷ്ണൻ മണ്ടനായിരുന്നോട്ടെ
പക്ഷേ
സുധേച്ചിയാണ് ആദ്യം എന്നെ സ്റ്റാമ്പ് ശേഖരിക്കാൻ പഠിപ്പിച്ചത് തൂവലുശേഖരിക്കാൻ പഠിപ്പിച്ചത് എന്നിട്ടിപ്പം മഞ്ചാടിയുടെ കാര്യം വന്നപ്പം കുറ്റം പറയുന്നു സുധേച്ചിക്ക് നാളു ചെല്ലും തോറും കൃഷ്ണനെ ഇഷ്ട്ടമില്ലാതാവുന്നു.......
അല്ലങ്കിലും ഈ  സ്വപ്നങ്ങൾക്ക് പഞ്ഞമില്ലാത്തവരെക്കയും  ഭയങ്കര മടിയൻമാരാന്നേ,,,,,,,,,,

Tuesday, April 21, 2020

ഒരുപാട് അങ്ങ് ഇരുണ്ട ഭൂതകാലത്തിന്റെ ഓർമ്മയിൽ അവൾ നനുത്ത ചിറകോടെ പിടക്കുന്ന തുബിയെ വിരലുകൾ വിടർത്തി സ്വതന്ത്രരാക്കി ..... ഒരു  സ്വസ്ഥതയും  ഇല്ല!!!!!
ഓർമ്മകളിലാകയും ആ ഉത്സവത്തിന്റെ ആരവം അവളെ  അലട്ടുകയാണ് ....
വാശിക്ക് ഉമ്മറപ്പടിയിലെ ജനാലയിൽ ചെന്നെത്തുബഴേക്കും അവൻ തെടി കടന്നിരിന്നു .......,,,,,,,

❤️മേഘമൽഹാർ❤️


ചുറ്റുപിണഞ്ഞ വഴി നീളെ നനഞ്ഞു പെയ്യുന്ന ഓർമ്മകളാവണം ദേവി  നമ്മുക്ക്   

കൃഷ്ണ തൊടിയിലെ ആലില ചാർത്തുകളിൽ നിർത്താതെ പെയ്യുന്ന മഴ

പോയ നിമിഷം നഷ്ട്ടമായ ഓരു ഓർമ്മകൾക്ക്  കതോർത്ത് ഞാനും ദേവിയും നടന്നു ,,,,

സർപ്പക്കാവിലെ ഇലഞ്ഞിയാകെ പൂത്തിരിക്കുന്നു ഇഷ്ട്ടം തോന്നുമ്പഴെല്ലാം വിളിച്ചു ചേർത്തുനിർത്താനവുന്ന ഒരു വഷളൻ കാറ്റും ഞങ്ങൾക്ക് ഒപ്പമുണ്ട്
ഓരോ നിമിഷങ്ങൾ ഏറും തോറും
ആദ്യ കണ്ടുമുട്ടൽ എന്ന പോലെ വീണ്ടും വീണ്ടും ഓർത്ത് എടുപ്പുകൾ ശ്രമിക്കുകയാണ് ഞങ്ങൾ
ഒരു കെടാ വിളക്കിന്റെ വെളിച്ചത്തിൽ സർപ്പക്കാവിന്റെ കൽമടിയിൽ കിടന്ന് രാത്രി മായുവോളം എണ്ണി തീർത്ത നക്ഷത്രങ്ങളേക്കാൾ തിളക്കമാണ്  ദേവിയുടെ കണ്ണുകൾക്ക്

ഓർമ്മകളുടെ വേഗതയിൽ സ്വയം വീണുപോയവരേ പോലെ ആ വലിയ മരച്ചുവട്ടിൽ
ഞങ്ങൾ ചേർന്നിരുന്നു കാവിലെ കടമ്പ് പൂത്തിരിക്കുന്നു
കടമ്പ് പൂത്താൽ കവിന്റെ വഴിയേ നടക്കല്ലേ കുട്ടി എന്ന്

തുടരും,,,,,,,
ഒരു മഴയുടെ ആകെ ഇരമ്പലുകൾ ഉള്ളിലൊളിപ്പിച്ചാണ്
ഓരോ വിഷുക്കാലവും ഞങ്ങളെ കടന്നു പോകാറ് 
ഒരു പക്ഷേ ക്രിഷ്ണതൊടിയിലെ  ഏറ്റവും വലിയ അനർഹ നിമിഷങ്ങൾ നാം പങ്കിട്ടത്  ഇവിടെ വെച്ചാവും
ഒരു രാത്രിയേക്കാൾ ഏറെ രഹസ്യങ്ങൾ കാത്തു വച്ച  ആ നിമിഷങ്ങൾ.
ഒരിക്കലും അവസാനിക്കാത്ത ഓർമ്മപ്പെടലുപോലെ!!!!!!
കൊന്ന പൂവുകൾ കൊണ്ട് അരപ്പട്ട കെട്ടി നെറുകയിലും നെറ്റി തലപ്പിലും സിന്ദൂരം പടർത്തി ഹൃദയങ്ങളോളം ചേർന്ന് സജീവനും ദേവിയും അടർത്താനാവത്ത വിധം ഒന്നായ നിമിഷം
തമ്മിൽ പങ്കിട്ട ഓരോ ചുംമ്പനങ്ങൾക്കും തലോടലിനുമൊടുവിൽ  വിരലുകൾ കൊണ്ട് പിച്ചി 
തമ്മിൽ ദേഷ്യത്തോടെ  പൊട്ടിച്ചിരിച്ച സജീവന്റെയും
ദേവിയുടേയും വിഷുക്കാലം!!!!!! ഇന്നും ഒരു രഹസ്യം പോലെ കാക്കുന്നുണ്ടാവും ഉഗ്രരൂപികളായ കരിനാഗങ്ങൾ.
നൂറും പാലും നൈവേദ്യവും നേതിച്ച് മന്ത്രചരടുകളുടെ
വേലി പടർപ്പിൽ
അകപ്പെട്ടു പോയ     നാഗങ്ങളുടെ പ്രതികാരത്തിന്റെയും  പ്രണയത്തിന്റെയും
ചിരാതുകൾക്ക്  ഇന്നും
ഓർമകാണും   
രാത്രി മായുവോളം   മടുക്കാത്ത ചുംമ്പനങ്ങൾ കൊണ്ട്  നേരമറിഞ്ഞിട്ടും 
മനുഷ്യ സ്പർശം ഏൽക്കാത്ത കാവിൽ!!!!!!!
സ്വർണ കടമ്പിന്റെ വേരിലെ വിരൽ പടർപ്പുകൾ ചൊല്ലി തീണ്ടലോതി ചുറ്റുമതിലുകൾ തീർത്ത്
അശുദ്ധമാക്കപ്പെട്ട
സജീവന്റെയും ദേവിയുടേയും നെടുവീർപ്പുകൾ!!!!!!!
കടന്ന് പോകുന്ന ഓരോ
ആയില്യവും ഇണയറിയാതെ പോയ നാഗങ്ങളുടെ
പുനർജന്മമാണത്രെ!!!!!
ഇരുളാറുവോളം രൂപങ്ങളും ചലനങ്ങളും ഏതുമില്ലാതെ   നാഗങ്ങൾക്കും കൊട്ടുകഥകൾക്കും  കൂട്ടിരുന്ന് നേരം വെളുപ്പിച്ച നമ്മുടെ വിഷുക്കാലം പോലെ

എത്ര എത്ര നിമിഷിങ്ങളാണ് ഓരോ ദിവസവും  നമ്മളിൽ പുനർജന്മം കാത്ത് കുടിയിരിക്കാറ് '❣
നിറങ്ങളുടെ രാജകുമാരി ആയിരിന്നു
ദേവി  !!!!!!!
വിരലുകൾ നിറയെ കുത്തിവരച്ച് നഖങ്ങളിൽ കറുപ്പും ചുവപ്പും നീലയും അങ്ങനെ നഖങ്ങളിൽ മഴവില്ലു തീർത്തവൾ  നിറങ്ങൾക്കു വേണ്ടി മാത്രം മുറുക്കാൻ പഠിച്ചവൾ
ലിഫ്സ്റ്റിക്കുകൾ മറി മറി    ചുംമ്പനങ്ങൾക്കു പോലും പെയിന്റടിച്ചവൾ .
അല്ലങ്കിലും അവളുടെ സ്വപ്നങ്ങൾക്ക്  ഒരു ഹോളിയുടെ പ്രതീതി ഉണ്ടായിരിന്നു .  എന്നിട്ടവസാനം ഒരു ക്ലാസ്സ് ഡയലോഗും ഈ രക്ത ബദ്ധങ്ങൾക്കും സ്നേഹത്തിനുമെല്ലാം ചുവന്ന കളറുമാത്രമാണെന്നാര പറഞ്ഞത്

Monday, April 20, 2020

സജീവനും ദേവിയും

സജീവനും ദേവിയും


പൂരക്കാഴ്ച്ചകളുടെ ആൾത്തിരക്കിനിടയിൽ അവളുണ്ടായിരിന്നു മേളം മുറുകുമ്പോൾ    പുരുഷാരത്തിനൊത്ത നടുക്ക് ആഘോഷ തിമർപ്പോടെ ചുറ്റും നിൽക്കുന്നവരയൊന്നും കാണാതെ ചുരുളൻ മുടികൾ പടർത്തി ഒരു കൊച്ചു കുട്ടിയുടെ ലാഘവത്തോടെ തുള്ളി ഉറഞ്ഞവൾ. 

വിരലുകൾ അടർന്നു പോകും വരെ ഞങ്ങളവിടെ ഉണ്ടായിരിന്നു  ഒരു കൊല്ലവർഷത്തിന്റെ കാത്തിരിപ്പ് ഒരു പൂരത്തിനൊന്നും പറഞ്ഞു തീർക്കാനാവാത്ത കഥകളുമായ് കടന്നു വരുന്നവൾ.
ഇത്ര മാത്രം തിരക്കിനിടയിൽ ഇത്രയും വലിയ സ്വാതന്ത്ര്യയം ഒളിഞ്ഞു കിടപ്പുണ്ടന്ന് ഞങ്ങളറിഞ്ഞത് അവിടെ വച്ചാണ്

ഗജവീരൻമാരുടെ കെട്ടു ചങ്ങലകൾക്കു പോലും ഞാനും ദേവിയും കാതോർത്തിരിന്നുണ്ട് 

കൈ മുറികയപ്പോൾ കാഴ്ച്ച മതിയാക്കി അവൾ പറഞ്ഞു എനികൊന്നും വരാനില്ല എന്നേ വിട്ടേക്കു

പ്രഷർ കുറച്ചു കൂടുതലാണ് ശ്രദ്ധിക്കണം  ഒരു കൂസലും കൂടാതെ അവളെന്നെ  നോക്കി പൂരത്തിന്റെ ആരവം ഒരു ഇരബലോടെ ആശുപത്രി  ജനാലയിൽ  കാത്തുനിക്കുന്നു

സജീവാ ഇയാളൊന്നുപോകുഅവിടം വരെ ദൂരെ നിന്നാണെങ്കിലും വേണ്ടില എനിക്ക് ഇയാളെ കാണാലോ ഏതു തിരിക്കിനിടയിലും .

ഒന്നു പോകു

മേളത്തിനൊപ്പം തുള്ളികളിച്ചിരുന്ന കവിളുകൾ ആകെ ഒട്ടിയിരിക്കുന്നു എങ്കിലും ആ പറച്ചിലിൽ പഴയ പൂരപ്രമിയുടെ
നീരസമുണ്ട് .....

ജനാലായിൽ താടി ചാരി ദൂരേക്ക് നോക്കി ഇരുന്നു താനെന്തിനാടെ ദേഷ്യപ്പെടുന്നത് നമ്മളവടി തന്നെയല്ലേ 
പഴേ പോലെ അല്ല തിരക്കിനൊത്ത് നിൽക്കാനി യില്ലങ്കിലോ എന്റെ കൈയ്യിൽ മുറുകെ പിടിച്ചോ ....... 

കണ്ണുകളാകെ കലങ്ങിയെങ്കിലും ആവേശം ചോരാതെ അവളെന്നെ ചേർത്തു പിടിച്ചു വിരലുകൾ മുറുകും തോറും മേളാവേശം വാന്നോളമെത്തി ആശുപത്രി കിടക്കയിലെ മരുന്നിന്റെ മണം ഇടക്ക് പുരപ്പറമ്പിലിറങ്ങിയ പോലിസിനെ പോലെ ഇടക്ക് ചെറുതായിട്ട് ഞങ്ങളെ ചൊടിപ്പിച്ചു .

പിന്നെയാ കൈ വിട്ടു പോകും വരെഞങ്ങൾ അവിടായിരിന്നു വടുക്കുന്നാഥന്റെ നടയിലെ മര കൂട്ടങ്ങൾ കിടയിലൂടെ  സജീവനും ദേവിയും

നിഴലിനു പോലും നിൽക്കാനിടയില്ലാത്ത തിരക്കിൽ മീനുകളെ പോലെ കൈവിടാതെ ഓടി തീർത്ത സജീവനും ദേവിയും ,ഇന്നും കഥകളെക്കെ സ്വരുകൂട്ടി വയ്ക്കും ആ തിരക്കിനിടിയിൽ പൊട്ടത്തരം പോലെ തമ്മിൽ തമ്മിൽ  വിളിച്ചു പറയാൻ ....

..........സച്ചിൻ.....

വട്ടപൊട്ട്

കൂട്ടുകാരത്രയും എത്ര ചോദിച്ചിട്ടും കാട്ടി കൊടുക്കാത്ത ഒരു വട്ട പൊട്ടുണ്ടായിരിന്നു ദേവിക്ക്  കണ്ണാടി  കാണാതെ സ്വന്തം നിഴലിനു പോലും കൊടുക്കാതെ   അവൾ ഒളിപ്പിച്ചുവെച്ച പൊട്ട്

ചുവന്നു തുടുത്  നെറ്റി തടത്തിലൂടെ  കണ്ണ് പീലികൾക്കിടയിൽ  വേരു പോലെ പടർന്നിറങ്ങി  ശരീരം  നിറയെ  കുളിരു കോരിയിടുന്ന വട്ടപ്പൊട്ട് ...............

ഒരുപാടു പഴകിയെങ്കിലും സാറ ഇന്നും ഓർത്തെടുത്ത്  തൊടാറുള്ള അവന്റെ പഴയൊരു ചുംബനം  ........

ഓർമ്മയിലെന്നോ ഒരുത്സവത്തിനവൻ    സമ്മാനിച്ച പ്രണയ സിന്ദൂരത്തിന്റെ  ബാക്കിപത്രം   
വട്ട പൊട്ട് 

Tuesday, April 14, 2020

ചില മനുഷ്യർ

ലൈബ്രറിയിലെ എന്നും ഉള്ള വൈകുന്നേരങ്ങളിൽ ഒന്നിൽ അപ്രതീക്ഷിതമായാണ് നയന ഒരു ചുരുട്ടി പിടിച്ച ഡ്രൊയിങ്ങ് കൊണ്ടത്തരുന്നത് ഞാൻ ഒന്ന് തുറന്ന് നോക്കുബോഴെക്കും ആ കുട്ടി ലൈബ്രറി വിട്ടു പോയി 

ചില മനുഷ്യർ അങ്ങനാണ് തമ്മിൽ വലിയ പരിചയമെന്നും ഉണ്ടാകണമെന്നില്ല പക്ഷേ ഇടക്ക് മാത്രം ഉള്ള സംസാരങ്ങളിൽ, കണ്ടുമുട്ടലുകളിൽ...! ഒന്ന് ഇറങ്ങി പോവാൻ ഒക്കാത്ത വിധം അവരാവലയങ്ങളിലേക്ക് നമ്മേ വലിച്ചിടും 

ഒരു കൂടാരം പോലെ സ്വപ്നങ്ങൾ ഉള്ള ചിലർ 

സൗഹൃദങ്ങളിൽ ഇഷ്ട്ടങ്ങളിൽ തമാശകളിൽ ബദ്ധങ്ങളിൽ അങ്ങനെ കൂടെ നിൽക്കുന്നവരെ എക്കെ അവർ അവരുടെതായ വലയങ്ങളിലേക്ക്  പിടിച്ചിടും 


ചില മനുഷ്യർ അങ്ങനാണ് 🖤💛🤍 ഇതും കൈയിൽ തന്ന് നീണ്ട സംസാരങ്ങൾക്ക് കാത്ത് നിൽക്കാത എന്തിന് ഹൃദയ തുല്യമായ് ഒന്നു ചേർത്തു നിർത്തുവാൻ കൂടി ഒക്കാത ആ കുട്ടി എന്നത്തേയും പോലെ ലൈബ്രറി വിട്ടു പോയി ✨❤️Thank You Nayana 

ഓർമ്മപ്പെടലുകൾക്ക് മാത്രമായ് സൂക്ഷിക്കാൻ ശീലിച്ചവർ ❣❣

വിരൽ തലപ്പിൽ അവൻ സമ്മാനിച്ച ഓരോ ചുംമ്പനങ്ങൾക്കും  പകരം ചായം മങ്ങാത്ത മഞ്ചാടികൾ സൂക്ഷിച്ച ദേവി പിന്നീടങ്ങോട്ട് കൈവെള്ളയിലും നെറ്റി തലപ്പ...