Thursday, April 30, 2020

പെയ്യതു വീണ നിമിഷങ്ങത്രയും ആരോ ആർക്കോ വേണ്ടി കാത്തു വച്ച രഹസ്യങ്ങളായിരിന്നു

പറഞ്ഞും പറയാതയും മനസ്സിലിട്ട് വഴി മറന്ന രഹസ്യങ്ങൾ കൊണ്ട് ക്യാംബസ് വരാന്ത മൂടുകയാണ്

എന്നിട്ടും എനിക്കവളോട് ഒന്നും പറയാനായില്ല
ചാലത്തുടി സ്കൂളിലെ വരാന്തയിൽ വച്ച് സാറ ഞങ്ങൾക്കിടയിലേക്ക് എറിഞ്ഞിട്ട ചോദ്യം വീണ്ടും വീണ്ടും ആവർത്തിക്കപ്പെടുകയാണ്
" ഈ രഹസ്യങ്ങൾ ഉണ്ടാവുന്നത് എങ്ങനാണ് ?? "

കൈവെള്ളയിലെ നേർരേഖകൾ പേനാ കൊണ്ട് വലിച്ച് ആയുസു നീട്ടുന്ന തത്രപാടിലാണ് ദേവി

ഒരു കൂസലും കൂടാതെ എന്തെല്ലാമോ ചെയ്യ്ത്  തീർത്ത് പ്രക്രിതി സമയം കളയാൻ ബദ്ധപ്പെടുന്നു.
കാറ്റും മഴയുംവെയിലും എല്ലാം വെറും തോന്നൽ മാത്രമാവുന്നു  ഒന്നിനും ഒരു നിലനിൽപ്പില്ല വരും പോകും എന്നാല്ലാതെ എന്ത്

മുള ചോട്ടിൽ നിന്നും ഞങ്ങൾ വരാന്തയുടെ ഉള്ളിലേക്ക് കടന്നു ഇരുട്ടേറും തോറും മുളം കാടുകൾ നിലവിളിക്കുന്നു

എനിക്കും അവൾക്കുമിടയിൽ നിഴലിന്റെ കനം കൂടി വരുന്നു.
പോയ മാത്രയിൽ നഷ്ട്ടമായ ഏതോ രഹസ്യമാണ് ഞങ്ങളെ നയിക്കുന്നതെന്ന തോന്നൽ !!!

വരാന്തയിലാകെ  ചെവി തേടി അലയുന്ന രഹസ്യങ്ങൾക്കിടയിലൂടെ ഞാൻ അവൾക്കൊപ്പം നടന്നു .......

പറയാനുറപ്പിച്ചത് പറയാതെ മൗനം കൊണ്ട് നീളമളന്ന് അവളും  ഞങ്ങൾക്കിടയിൽ വീണ്ടും രഹസ്യങ്ങൾ ആവർത്തിക്കപ്പെടുകയാണ് ...

No comments:

Post a Comment

ഓർമ്മപ്പെടലുകൾക്ക് മാത്രമായ് സൂക്ഷിക്കാൻ ശീലിച്ചവർ ❣❣

വിരൽ തലപ്പിൽ അവൻ സമ്മാനിച്ച ഓരോ ചുംമ്പനങ്ങൾക്കും  പകരം ചായം മങ്ങാത്ത മഞ്ചാടികൾ സൂക്ഷിച്ച ദേവി പിന്നീടങ്ങോട്ട് കൈവെള്ളയിലും നെറ്റി തലപ്പ...