Wednesday, April 29, 2020

മണ്ണാറത്തൊടിയിലെ പേടിപ്പിക്കുന്ന കെടാവിളക്കുകളിലൊന്ന് ആലില മിഴികൾ നിറഞ്ഞ ആ മരചുവട്ടിലിന്നും  ആനാഗം കുടിയിരുപ്പുണ്ട്

ശരീരം   നിറയെ ചുറ്റികെടക്കുന്ന വള്ളിച്ചെടികളിൽ  കൈവിടാതെ തങ്ങി നിൽക്കുന്ന പ്രണയ ദാഹിയായ പാലപൂക്കളുടെ വശ്യമായ സുഗന്ധം   ആരേയും പിടിച്ചു നിർത്തും  നൂറുംപാലും നേദിച്ച് മഞ്ഞളിൽ കുളിച്ച് ആയാൾ ഇപ്പഴും
ആ നാഗകന്യകയെ തേടി ഇരുട്ടിൽ അലയുന്നുണ്ടാവും

പഴയ മുത്തശ്ശി കഥകളുടെ ആവർത്തനം ഞങ്ങൾ പറഞ്ഞു തീർക്കുന്നതിവിടെ വെച്ചാണ് .... കഥയുടെ കെട്ടഴിഞ്ഞു വരുന്നതും ചുറ്റിലും രൂപം മാറും ചുറ്റുപിണഞ്ഞ പാലയുടെ വേരുകൾ സർപ്പങ്ങളെ പോലെ കരിയിലകൾക്കിടയിലൂടെ ഇഷഞ്ഞു തുടങ്ങും രാത്രിയുടെ ചുംബനങ്ങളുമായി ഇരുണ്ട വണ്ടുകൾ പൂക്കൾക്ക് ചുറ്റും പറന്നു തുടങ്ങും ചിലങ്കയുടെ ഇരബ ലോടെ ഒരു കാറ്റ് യക്ഷി പനകളാകെ ഇളക്കി വരവറിയിക്കും

പറഞ്ഞതെല്ലാം  പാതിയാക്കി നാവ് അനക്കമറ്റ ഭയം!!!!
രണ്ടു പേരും പരസ്പ്പരം പഴിചാരും ദേവി സജീവനേയും സജീവൻ ദേവിയേയും രൂക്ഷമായി  നോക്കും 
ഒരുമിച്ചൊരു ശ്വാസം വലിച്ചെടുത്ത് വിരലുകൾ കോർത്ത്  ശരീരമാകെ വിയർത്ത് മുത്തശ്ശി ചൊല്ലിതന്ന നാമ്മം നിർത്താതെ ഉരുവിട്ട് ഒറ്റ ഓട്ടമാണ് മുത്തശ്ശിയുടെ പുതപ്പിനുള്ളിലേക്ക്  എത്ര പേടിച്ചാലും ദേവിയും സജീവനും ഇനിയും കേൾക്കണമെന്നു വാശിപ്പിടിക്കുമായിരുന്ന നഷ്ട്ടങ്ങളുടെ  പഴങ്കതകൾ

No comments:

Post a Comment

ഓർമ്മപ്പെടലുകൾക്ക് മാത്രമായ് സൂക്ഷിക്കാൻ ശീലിച്ചവർ ❣❣

വിരൽ തലപ്പിൽ അവൻ സമ്മാനിച്ച ഓരോ ചുംമ്പനങ്ങൾക്കും  പകരം ചായം മങ്ങാത്ത മഞ്ചാടികൾ സൂക്ഷിച്ച ദേവി പിന്നീടങ്ങോട്ട് കൈവെള്ളയിലും നെറ്റി തലപ്പ...