സഖാവിനൊപ്പം


കവിത

ദേശാടന കിളി
"""""""""""""''''''''''''''''''''''

സഖാവെ നമ്മുക്കൊരു യാത്ര പോകാം മൺ മറഞ്ഞ മുക്കൂറ്റിയും മന്ദാരവും തേടി

കൃഷ്ണ തൊടിയിലെ നടവഴിയിലെ വിടയൊ നാം ഒളുപ്പിച്ച ആലില പൂക്കളും മഞ്ചാടിമണികളും വീണ്ട് എടുക്കാം 

ഇന്നലിയിലാരെ കവർന്ന നമ്മുടെ ബാല്യകാല സമൃതിയുടെ പുനർജനിക്കായ് 

ഞാനും നീയും മാത്രമായ് നടന്നിറങ്ങി ഈണം നശിപ്പിച്ച കുയിലിന്റെ പാട്ടിനായ്

അവിടെ അലയുന്ന ചുവരുകളില്ലാത്ത ഏതെങ്കിലുംനിഴലിന്റെ ഓർമ്മയിൽ മുഖം താഴ്ത്തി രാത്രി വറ്റുവേളം നമ്മുക്കാനൊബരങ്ങത്രയും ചേർത്ത് വെയ്ക്കാം

ഇന്നലിയിലെന്നോ ഞാൻ നിനക്കും നീ എനിക്കും മാത്രമായ് കരുതിവെച്ച് ഒടുക്കം  ശിരസ്സറ്റുവീണ സ്വപ്നത്തിനായ് അപര ഹൃദയങ്ങളിലാഴ്നിറങ്ങി ആഴം നഴിച്ച ഓർമ്മകൾക്കായ് ..

ചോദിച്ചതത്രയും കടം കൊണ്ട് തൂങ്ങിയാടുന്ന മേടമാസ കലണ്ടറിലെ ശരീരമില്ലാത്ത ചുംബനങ്ങൾക്കത്രയും ചെവികൊടുക്കാം

ചാപിള്ളയായ് ചൊല്ലി അന്യവൽക്കരക്കപ്പെട്ട പ്രമത്തിനായ്  പുതിയ വീടിന്റെ ജനാലയിൽ തങ്ങി നഖം കൊണ്ടു കിറി ഈറനശിച്ച നിൻ അനുഭിയ് 'അവിടെ നിറം വറ്റിയാടുന്ന മഴവില്ലിനായ് 

ഞാൻ നിന്നിലും നി എന്നിലും മാത്രമായ് ഊർന്നിറങ്ങി ഊതി വീർപ്പിച്ച സ്നേഹമാം ആത്മാവിലാകാശമാവാം

പറഞ്ഞു തീരാത്ത കടങ്ങളത്രയും ബാക്കിയാക്കിയ മച്ചിൻ പുറത്തെ പകലുകാണാത്ത ദേഹ രൂപങ്ങളെ വീണ്ട് എടുക്കാം 

മിഥുനമാസത്തിലെ നിലാവിനെ തേടി ഒരു രാത്രിയോളം മരം ചുറ്റി ഓടിയ കിനാവുകൾക്കായ്

കൃഷ്ണ തൊടിയിലെ അടുക്കള പുറത്ത് ചമയങ്ങളില്ലാതെ രൂപം നശിച്ച സിന്ദൂരപൊട്ടിനു മുഖം കൊടുക്കാം

അവിടെ നാം ചുമ്പിച്ചുണർത്തിയ നിത്യസത്ത്യങ്ങളുടെ കെടാവിളക്കുകൾ തേടി എന്നോ മറന്ന കാർത്തിക രാവിലെ നക്ഷത്ര മിഴിയുള്ള ചിരാതുകൾ തേടി

വരും ജന്മമെങ്കിലും നമ്മുക്കൊരു പക്ഷിയായ് പിറക്കാം 

ശിഖരങ്ങളും ചില്ലയും തൊടാതെ വെയിലു കാണാത്ത മയിൽപ്പിലികൾ തുന്നി  നീലാകാശത്തിന്റെ വിദൂരതകൾ തേടി പറക്കാം 

ശിശ്ശിര വർഷത്തിലെത്തുന്ന കൃഷ്ണ തൊടിയിലെ ദേശാടന കാളി പോലെ  ഈ രാത്രി  മായുവോളം നമ്മുക്കാ പഴയ കാലത്തേക്കു പറക്കാം 

അവിടുന്നു വീണ്ടും ജനിക്കാം

ശരീരമില്ലാത്ത മഴത്തുള്ളി പോലെ കുളിരാർന്ന ഓർമ്മകളിൽ ഒഴുകി നടക്കാം

എന്നിട്ടവസാനം കൃഷ്ണ തൊടിയിലെ കെടാവിളക്കിലൊന്നിൽ കുളിരിനേക്കാൾ ഏറെ പൊള്ളലോടെ ഒരു നിമിഷം കൊണ്ടലിഞ്ഞ് ഇല്ലാതെ ആവാം ..

മറവികൾക്കപ്പുറം ഞാനിന്നുമോർക്കുന്ന നമ്മുടെ ആദ്യ ചുംബനം പോലെ

         

No comments:

Post a Comment

ഓർമ്മപ്പെടലുകൾക്ക് മാത്രമായ് സൂക്ഷിക്കാൻ ശീലിച്ചവർ ❣❣

വിരൽ തലപ്പിൽ അവൻ സമ്മാനിച്ച ഓരോ ചുംമ്പനങ്ങൾക്കും  പകരം ചായം മങ്ങാത്ത മഞ്ചാടികൾ സൂക്ഷിച്ച ദേവി പിന്നീടങ്ങോട്ട് കൈവെള്ളയിലും നെറ്റി തലപ്പ...