വരാന്തയുടെ ചുറ്റിലും പടർന്ന ഓരോ ചെടികളും ചെത്തി ഒതുക്കി അഭിരാമി വീണ്ടും അവറ്റയെ ജനാലയിലും ചുവരിലും ഒതുക്കാൻ ശ്രമിച്ചു പക്ഷേ അവ വീണ്ടും പടർന്നു ഓർമ്മയുടെ നിശാഗന്ധി പോലെ ഞരബുകൾ നിറയയെ പോയ കാലത്തിൻ്റെ കെട്ടുകഥകൾ പറ്റി പിടിച്ച വള്ളിചെടികൾ!!
അവക്ക് കാതുകൾ ഉണ്ടായിരുന്നെങ്കിൽ എന്ന് അവൾ ചിന്തിച്ചു നേർത്ത ബൊഗൈൻ വില്ലയുടെ ഇതളുകൾ പോലെ നിഷ്കളങ്കമാർന്ന അയാളുടെ ചുംബനങ്ങൾ ഓർത്ത് എടുക്കാൻ...
പ്രണയത്തിൻ്റെ വന്യതകൾ ആകെ കേട്ടിരുന്ന് വീണ്ടും വീണ്ടും മൃദുലമായ തലോടലുകൾക്ക് കാത്തിരുന്ന കാതുകൾ പോലെ ഈ വള്ളിചെടികൾക്കും കാതുകൾ ഉണ്ടായിരുന്നെങ്കിൽ ,രണ്ടാളുകൾക്കിടയിലെ നഷ്ട്ടങ്ങൾ കേട്ടിരിക്കുവാൻ മാത്രമായി രണ്ട് കാതുകൾ
പ്രതികരിക്കാൻ നാവില്ലാത്ത
ഓർമ്മയുടെ സൂക്ഷിപ്പുകൾ ഏറെ ഉള്ളവ
നേർത്ത ബെഗൈൻ വില്ലയുടെ ഇതളുകൾ പോലെ ......
ഓർമ്മകൾ പൂട്ടിട്ട് അഭിരാമി വീണ്ടും
ലാപ്പ് ടോപ്പ് തുറന്നു...
No comments:
Post a Comment