സഖാവിനൊപ്പം
_______ ________
സാഖാവെ നമ്മുക്കാ കൊടിമരത്തിലെ മുല്ലവള്ളിയാവാം
ഒരായിരം ശിഖരങ്ങളിലൂടെപടർന്ന് ഇല ചാർത്തുകൾ
കിടയിലൂടെ നമ്മുക്ക് നടക്കാം
മുല്ലവള്ളി പോലെ ചുറ്റി പിണഞ്ഞ്
ഒരു തായ്
വേരിലാഴ്ന്നിറങ്ങി ആരുമറിയാതെ വീണ്ടും ജനിക്കാം....
ഒരുപാട്ഓർമ്മകളുടെ കുളിരുള്ള വാകമരത്തിന്റെ വേരുകളിൽ അലകളില്ലാതെ ജലകണിക പോലെ നമ്മുക്ക് പുറകോട്ട് ഒഴുകാം
അവിടുന്നു വീണ്ടും ജനിക്കാം ..........
കാറ്റും മഴയും വെയിലുമെല്ലാം തുറന്നടിക്കുന്ന ജനാലകൾ പോലെ അതിലും നോർത്ത ഇലകളാവാം
എനിക്കും നിനക്കും പറ്റി പിടിച്ചുറങ്ങാൻ ഒരു ചെറിയമഴത്തുള്ളി ആവാം........
ഒടുവിലൊരു ശിശീരകാലം കടം പറഞ്ഞ് വീണ്ടും പിറക്കാം ശീഖരങ്ങളായ് വേർപിരിയാം........:....
അങ്ങനെ
അങ്ങനെ
കരങ്ങളിൽ നിന്നു വീണ്ടും കരങ്ങളിലൂടെ സംവൽസരങ്ങൾ കടന്ന് നമ്മുക്ക് മരങ്ങളാവാം തണലിന്റെ കുളിരുള്ള പ്രണയത്തിന്റെ മരം

No comments:
Post a Comment