നിശാശലഭം

നിശാശലഭം

ഓർമ്മയുറങ്ങാത്ത രാവുകളൊന്നിൽ നമ്മുക്കിനിയുമൊരുമിക്കാം വെളിച്ചത്തിന്റെ സ്പർശമേക്കാതെ ' ഇരുട്ടിന്റെ നിശബ്ദതയിൽ പ്രണയത്തിന്റെ ചിറകുരുമി നമ്മുക്ക് ശലഭങ്ങളാവാം .........
മറ്റാരും എത്തിനോക്കാത്ത വർണ്ണങ്ങളില്ലാത്ത നിശാശലഭങ്ങൾ

എന്നിട്ടിരുട്ടാറുവേളം എനിക്കും നിനക്കും പ്രണയിച്ചിരിക്കാൻ മരച്ചില്ലകൾ തേടി പറക്കാം 

പണ്ടു നമ്മൾ മഴ നനഞ്ഞ പോലെ......

ജനലഴികളിൽ വിരലമർത്തി കടിച്ചിറക്കിയ അപര ചുംമ്പനങ്ങളെല്ലാം കഴുകി കളഞ്ഞ് 

ഞാൻ നിന്നിലും നീ എന്നിലും മാത്രമായി
പടർന്നിറങ്ങിയ  ഇടവ പാതിയിലെ ഉത്സവരാത്രികൾ തേടി നമ്മുക്ക് വീണ്ടും പറക്കാം

പണ്ടു നമ്മൾ പിണങ്ങി പിരിഞ്ഞ വരാന്തകളിലൂടെ
വെയിലു കായുവാൻ
ഓടി കയറിയ മലമുകളിലിരുന്ന് നിലാവു കൊള്ളുവാൻ

കിടപ്പറയിലെ കളം കളം പൂണ്ട പുതപ്പിന്റെ ചങ്ങലകൾ തല്ലി കൊടുത്തി
നിനക്കൊന്നിലും എനിക്കു നിന്നിലും പരിശുദ്ധരാവാം 

പണ്ടു നമ്മൾ പന്തയം ചെല്ലി നീന്തി തുടിച്ച പുഴയരികിലൂടെ ഒരു വട്ടം കൂടി മുങ്ങി നിവരാൻ
അടുക്കള പുറത്തെ ചുവരുകളിലിന്നും കരിപിടിച്ചടർന്ന നമ്മുടെ ശ്വാസപകർച്ചകൾ വീണ്ട് എടുക്കാം

എണ്ണികയർക്കു വാനവസരം
നൽകിയ മഞ്ചാടി മരത്തിന്റെ ശിഖിരങ്ങളിൽ  നിറങ്ങളില്ലാത്ത ശലഭങ്ങായി ഒരു ചിറകിലിനിയും പറക്കാം  .....

പണ്ടു നമ്മൾ കൈകൊട്ടി വഞ്ചിച്ച ചീവീടുകളെ പോലെ 

മറ്റൊരാളാൽ വിളമ്പിക്കിട്ടിയ ദാമ്പത്ത്യതിനു മുന്നിൽ ശിര സൊതുക്കി നമ്മുക്ക വരിൽ പരിശുദ്ധി നടിക്കാം

പണ്ടു നമ്മൾ മഴ നനഞ്ഞ പോലെ
കണ്ണുകെട്ടി കളിച്ച പോലെ
       
ഇന്നലിയിലെന്നിലും നിന്നിലും
ഈറനായ് തണുത്തുറഞ്ഞ നമ്മുടെ  ചുമ്പനങ്ങളെല്ലാം ഉള്ളിലൊതുക്കി  ഈ രാത്രി നമ്മുക്ക് ഇവിടെ  മരിച്ചുവീഴാം .....

നിനക്ക് .... എന്നിലും .... എനിക്ക് ..... നിന്നിലും........

എന്നിട്ടു വീണ്ടും പിറക്കാം ശലഭമാവാം ....... നിറങ്ങളില്ലാത്ത.... നിഴലുകളില്ലാത്ത.... രാത്രിയുടെ നിശാശലഭങ്ങൾ ...... ..

     
       

No comments:

Post a Comment

ഓർമ്മപ്പെടലുകൾക്ക് മാത്രമായ് സൂക്ഷിക്കാൻ ശീലിച്ചവർ ❣❣

വിരൽ തലപ്പിൽ അവൻ സമ്മാനിച്ച ഓരോ ചുംമ്പനങ്ങൾക്കും  പകരം ചായം മങ്ങാത്ത മഞ്ചാടികൾ സൂക്ഷിച്ച ദേവി പിന്നീടങ്ങോട്ട് കൈവെള്ളയിലും നെറ്റി തലപ്പ...