ലൈബ്രറിയിലെ എന്നും ഉള്ള വൈകുന്നേരങ്ങളിൽ ഒന്നിൽ അപ്രതീക്ഷിതമായാണ് നയന ഒരു ചുരുട്ടി പിടിച്ച ഡ്രൊയിങ്ങ് കൊണ്ടത്തരുന്നത് ഞാൻ ഒന്ന് തുറന്ന് നോക്കുബോഴെക്കും ആ കുട്ടി ലൈബ്രറി വിട്ടു പോയി
ചില മനുഷ്യർ അങ്ങനാണ് തമ്മിൽ വലിയ പരിചയമെന്നും ഉണ്ടാകണമെന്നില്ല പക്ഷേ ഇടക്ക് മാത്രം ഉള്ള സംസാരങ്ങളിൽ, കണ്ടുമുട്ടലുകളിൽ...! ഒന്ന് ഇറങ്ങി പോവാൻ ഒക്കാത്ത വിധം അവരാവലയങ്ങളിലേക്ക് നമ്മേ വലിച്ചിടും
ഒരു കൂടാരം പോലെ സ്വപ്നങ്ങൾ ഉള്ള ചിലർ
സൗഹൃദങ്ങളിൽ ഇഷ്ട്ടങ്ങളിൽ തമാശകളിൽ ബദ്ധങ്ങളിൽ അങ്ങനെ കൂടെ നിൽക്കുന്നവരെ എക്കെ അവർ അവരുടെതായ വലയങ്ങളിലേക്ക് പിടിച്ചിടും
ചില മനുഷ്യർ അങ്ങനാണ് 🖤💛🤍 ഇതും കൈയിൽ തന്ന് നീണ്ട സംസാരങ്ങൾക്ക് കാത്ത് നിൽക്കാത എന്തിന് ഹൃദയ തുല്യമായ് ഒന്നു ചേർത്തു നിർത്തുവാൻ കൂടി ഒക്കാത ആ കുട്ടി എന്നത്തേയും പോലെ ലൈബ്രറി വിട്ടു പോയി ✨❤️Thank You Nayana

No comments:
Post a Comment