Wednesday, June 3, 2020
Friday, May 15, 2020
പൂരത്തിൻ പൊട്ടി വീണ അമിട്ടുകളെല്ലാം നക്ഷത്രങ്ങളോട് എന്നും തോറ്റു പോയിട്ടെ ഉള്ളു എങ്കിലും ഞങ്ങളുടെ വാശിക്ക് ഒരു കുറവുമില്ല
ഒരു രാത്രിയോളം നടന്നു തീർത്താലും പറഞ്ഞു തീരാത്ത സ്വപ്നങ്ങൾ ബാക്കി വച്ചാണ് ഞങ്ങൾ ഉത്സവ പറമ്പു വിടുന്നത്
പുള്ളിയുള്ള ബലൂണുകൾക്കു വേണ്ടി വാശി പിടിച്ച വട്ട പൊട്ടുകാരി ദേവിയും പൊട്ടാസു തോക്കുകളുടെ സൂക്ഷിപ്പുക്കാരൻ സജീവനും
വീട്ടുകാരുടത്രയും കണ്ണുവെട്ടിച്ച് ആൾത്തിരക്കിനിടയിലൂടെ കൈകളഴിയാതെ നിറയെ നക്ഷത്രങ്ങളും നിലാവുള്ള മലമുകളിലേക്ക് ഓടി കയറും .
അമിട്ടിന്റെ വർണ്ണാഭമായ തരികൾ നക്ഷത്രങ്ങളെ കൊന്നൊടുക്കാൻ എന്ന വ്യാജേന പറന്നുയർന്ന് ഒന്നും ചെയ്യാനാവാതെ പൊതുന്നനേന്ന് താഴേക്ക് വീഴും.
പിന്നെ വലിയ നിരാശയാണ് ഇക്കൊല്ലവും വാശിയിൽ ഞങ്ങൾ തോറ്റു നക്ഷത്രങ്ങളാകെ അഹങ്കാരികളെ പോലെ കണ്ണുമിഴിച്ച് ഞങ്ങളെ നോക്കി
ഒന്നിനും കൊള്ളാത്ത കുറേ പടക്കങ്ങൾ
ദേഷ്യത്തിൽ വാരി കൂട്ടിയ ബലൂണും കളിപ്പാട്ടവും ചേർത്തു പിടിച്ച് കിതപ്പുമാറാതെ ഓടി എത്തുബഴേക്കും വീട്ടിലാകെ ബഹളമാണ് ഉമ്മറപടി നിറഞ്ഞ് വടിയും ആയി അമ്മ കാത്തു നിൽപ്പുണ്ടാകും സ്നേഹത്തി വിളിച്ച് കിഴുക്കാനായി അച്ഛനും
എല്ലാം കഴിഞ്ഞ് കവിളും വീർപ്പിച്ച് അകത്തോട്ടു ചെല്ലുബം കൊമ്പൻ എങ്ങനൊണ്ടാരിന്നടാ ???? എന്ന ചോദ്യവുമായി മുത്തച്ഛൻ കടന്നു വരും!!!!! വാശിക്ക് ഒന്നും മിണ്ടാതെ ഞങ്ങളു പതിയെ അടിയുടെ വേദന തിരുമിയിറക്കും
അതികമാർക്കും കൊടുക്കാത്ത സന്തോഷം തരുന്ന പുഞ്ചിരിയേക്കാൾ അന്നത്തെ ആ കൊച്ചു കൊച്ചു നൊമ്പരങ്ങളായിരിന്നു അവൾക്കിഷ്ട്ടം !!!! എനിക്കും !!!!!
ഇന്നു ഞാനവിടം വളരെയതികം മിസ്സ് ചെയ്യുന്നു ദേവി.....
പറ്റുമെങ്കിൽ നമ്മുക്കടുത്ത ഉത്സവത്തിൻ പേരറിയാത്ത ആ ചെറിയ കുന്ന് ഒന്നൂടെകയറണം നക്ഷത്രങ്ങളെ ആകെ വെല്ലുവിളിക്കണം
വെറുതെ അതിന്റെ പേരിൽ പഴയ പോലെ ഒന്നുരണ്ടു തല്ലിരന്നു വാങ്ങാണം
ഓർമ്മയുടെ വലിയ പ്രഹരം
Monday, May 11, 2020
നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ
കാത്തിരുന്നു
കണ്ടുമുട്ടിയപ്പോൾ ഒക്കെയും
സോളമനോട് കാര്യമായി സംസാരിക്കാതെ ഓരോ മാത്രയിലും കരുതിവെച്ച
സ്വപ്നങ്ങൾ എക്കെയും സ്വരുക്കൂട്ടി അവർ മാത്രമായ് കരുതി വച്ച മുന്തിരിവള്ളികളിൽ പടർന്നിറങ്ങാൻ
കൊതിച്ച
ചെറു മൗനം കൊണ്ട് പോലും അവന്റെ മനസ്സ് നിറച്ച പ്രണയിനി
Tuesday, May 5, 2020
മനുഷ്യ പറവ
ദേവി
ചില്ലകളേക്കാൾ ഏറെ ചിറകുകളെ പ്രണയിച്ചവൾ
സ്വപ്നങ്ങളിൽ ,ഇഷ്ട്ടങ്ങളിൽ എന്തിൻ നിശബ്ദമായ നിരാശയിൽ പോലും അതിരുകളില്ലാത്ത ആകാശം തീർത്തവൾ
ഒരു ചിറകിനു വേണ്ടി രാവന്തിയോളം പക്ഷികൾക്കു പിറകെ പാഞ്ഞവൾ.....
ഒരു കൈ നിറയെ അപ്പൂപ്പൻ താടികൾ അടക്കിപ്പിടിച്ച് വലിയ ആകാംശയിൽ കണ്ണടച്ച് സ്വതന്ത്രരായ് പറക്കാൻ വിടും........
ഒരു ചില്ലയിലും തൊടാതെ മേഘങ്ങളെ തേടി അവറ്റകൾ പറന്നുയരുന്നത് കണ്ണു തെറ്റാതെ നോക്കി നിന്നിട്ടുണ്ട് ഞങ്ങൾ !!!
ചില്ലകളിൽ അവൾക്ക് വിശ്വവാസമില്ലാത്ത പോലെ....
വിശ്രമമില്ലാതെ പറക്കണം ചിറകൊഴിയും വരെ
കുപ്പിവളയിലും കുപ്പായത്തിലും ശേഖരിച്ച തൂവലുകളെക്കെയും തുന്നിചേർത്ത് കൈകൾ വിടർത്തി പറക്കാൻ ശ്രമിച്ച മനുഷ്യ പറവ ............
ദേവിയുടെ എറ്റവും ഇഷ്ട്ടപ്പെട്ട വിളിപ്പേരുകളിലൊന്ന് "മനുഷ്യപറവ"
Saturday, May 2, 2020
കടന്നു പോകുന്ന ഓരോ രാത്രിയും ആ ഓർമ്മയിലേക്ക് ആണ് കടന്നുചെല്ലാർ
കണ്ടു കണ്ട് ആ ദുസ്വപ്നം ഇപ്പോൾ ഒരു ഓർമ്മയുടെ പരുവമെത്തിയിരിക്കുന്നു , സജീവനും ദേവിയും ഏറെ കൗതുകം കൊണ്ട ഒരു ഓർമ്മയുടെ ബാക്കിപത്രം.
പടം പൊഴിച്ച നാഗങ്ങളുടെ നടുവിൽ വിഷ
സർപ്പങ്ങളാൽ ചുറ്റപ്പെട്ട് ഭയന്നുവിറച്ച് ഓർക്കാൻ ആവാത്ത വിധം അസ്വസ്ഥതയോടെ വിഷ നീരിലേക്ക് വഴുതി വീഴുന്ന രണ്ടു ശരീരങ്ങൾ
നിസ്സഹായനായി വഴിയറിയാതെ ഞെട്ടി എണീറ്റത് സർപ്പകളത്തിലേക്കാണ്
പണ്ട് മുത്തശ്ശിയുടെ കൈപിടിച്ച് അമാവാസി നാളിൽ സർപ്പക്കാവിലെ ചിരാതുകൾക്കിടയിലൂടെ ഇഴപിരിയാത്ത വണ്ണം സർപ്പങ്ങൾ ചുറ്റി പുണരുന്നത് ഏറെ കൗതുകത്തോടെ നോക്കി നിന്നിട്ടുണ്ട്
പക്ഷേ മനസ്സ് ആകെ പകച്ച ആ കാഴ്ചയ്ക്ക് ഒരു വിനാഴികയുടെ ആയുസെ ഉണ്ടായിരുന്നുള്ളൂ
അപ്പോഴേക്കും മുത്തശ്ശി ഞങ്ങളെ തൊടി കടത്തിയിരുന്നു.
ഇണചേരുന്ന നാഗങ്ങളെ ശല്യപ്പെടുത്തിയാൽ സർപ്പകോപം ഉണ്ടാകുമത്രേ സർപ്പകോപം എന്നുമാത്രമല്ല
തന്നാൽ അല്ലാതെ മറ്റാരാലും ഒരിക്കലും നഷ്ടമാവില്ല എന്ന് ഉറപ്പോടെയാണ് അന്നേ ദിവസം സർപ്പക്കാവിലെ ഓരോ പൂമൊട്ടും വിടരാൻ തുടങ്ങാറ് അത് അവരുടെ മാത്രം സ്വകാര്യതയാണ് പൂത്തുലഞ്ഞ പിച്ചിയും കടമ്പുമെല്ലാം.
നൂറും പാലും നൈവേദ്യവും ഉപേക്ഷിച്ച് സർപ്പക്കാവിലെ മണ് പുറ്റിൽ ഇണയെ കാത്തിരുന്ന നാഗങ്ങളുടെ മാത്രം സ്വകാര്യത.
അവിടെ വിരിയുന്ന ഓരോ പൂമൊട്ടുകൾക്കും കണക്ക് ഉണ്ടത്രേ!!!!!!!
പക്ഷേ പിന്നീട് അങ്ങ് പെയ്തു വീണ ഓരോ സംക്രാന്തിക്കും മനസാകെ പകച്ചുനിന്ന ആ കാഴ്ചയുടെ വശ്യതയിലേക്ക് അവർ വീണു പോയിരിന്നു
വിരൽ തടം തൊടാതെ മുറിപ്പാടുകൾ ഇല്ലാതെ ഹൃദയങ്ങൾ ചുംബിച്ച് ഒരു ഇണ ചേരലിന്റെ അല ഒലികളോടെ കാവിലെ കെടാവിളക്കുകൾ ഇന്നോളം കാത്ത
നിഷ്കളങ്കത ഉടച്ച് ഭ്രാന്തമാം വിധം സജീവനും ദേവിയും ഇണ ചേർക്കപ്പെട്ട ദിവസം
രാത്രിയുടെ ഓരോ നിമിഷം കടന്നു പോകുമ്പോഴും കൂടെ വീണു ചാകുവാൻ കരുതിവച്ച ദേവിയുടേയും സജീവന്റെയും എന്നോ മറന്ന അപൂർണമായ സ്വപ്നങ്ങളിലൊന്ന്
സ്വപ്നങ്ങൾ ആറുവോളം കാക്കാൻ കൂട്ടാക്കാതെ കാവിലെ നാഗങ്ങൾ ,,,,,
തുടരും ,,,,,,,,,,,

Thursday, April 30, 2020
പെയ്യതു വീണ നിമിഷങ്ങത്രയും ആരോ ആർക്കോ വേണ്ടി കാത്തു വച്ച രഹസ്യങ്ങളായിരിന്നു
പറഞ്ഞും പറയാതയും മനസ്സിലിട്ട് വഴി മറന്ന രഹസ്യങ്ങൾ കൊണ്ട് ക്യാംബസ് വരാന്ത മൂടുകയാണ്
എന്നിട്ടും എനിക്കവളോട് ഒന്നും പറയാനായില്ല
ചാലത്തുടി സ്കൂളിലെ വരാന്തയിൽ വച്ച് സാറ ഞങ്ങൾക്കിടയിലേക്ക് എറിഞ്ഞിട്ട ചോദ്യം വീണ്ടും വീണ്ടും ആവർത്തിക്കപ്പെടുകയാണ്
" ഈ രഹസ്യങ്ങൾ ഉണ്ടാവുന്നത് എങ്ങനാണ് ?? "
കൈവെള്ളയിലെ നേർരേഖകൾ പേനാ കൊണ്ട് വലിച്ച് ആയുസു നീട്ടുന്ന തത്രപാടിലാണ് ദേവി
ഒരു കൂസലും കൂടാതെ എന്തെല്ലാമോ ചെയ്യ്ത് തീർത്ത് പ്രക്രിതി സമയം കളയാൻ ബദ്ധപ്പെടുന്നു.
കാറ്റും മഴയുംവെയിലും എല്ലാം വെറും തോന്നൽ മാത്രമാവുന്നു ഒന്നിനും ഒരു നിലനിൽപ്പില്ല വരും പോകും എന്നാല്ലാതെ എന്ത്
മുള ചോട്ടിൽ നിന്നും ഞങ്ങൾ വരാന്തയുടെ ഉള്ളിലേക്ക് കടന്നു ഇരുട്ടേറും തോറും മുളം കാടുകൾ നിലവിളിക്കുന്നു
എനിക്കും അവൾക്കുമിടയിൽ നിഴലിന്റെ കനം കൂടി വരുന്നു.
പോയ മാത്രയിൽ നഷ്ട്ടമായ ഏതോ രഹസ്യമാണ് ഞങ്ങളെ നയിക്കുന്നതെന്ന തോന്നൽ !!!
വരാന്തയിലാകെ ചെവി തേടി അലയുന്ന രഹസ്യങ്ങൾക്കിടയിലൂടെ ഞാൻ അവൾക്കൊപ്പം നടന്നു .......
പറയാനുറപ്പിച്ചത് പറയാതെ മൗനം കൊണ്ട് നീളമളന്ന് അവളും ഞങ്ങൾക്കിടയിൽ വീണ്ടും രഹസ്യങ്ങൾ ആവർത്തിക്കപ്പെടുകയാണ് ...

Wednesday, April 29, 2020
മണ്ണാറത്തൊടിയിലെ പേടിപ്പിക്കുന്ന കെടാവിളക്കുകളിലൊന്ന് ആലില മിഴികൾ നിറഞ്ഞ ആ മരചുവട്ടിലിന്നും ആനാഗം കുടിയിരുപ്പുണ്ട്
ശരീരം നിറയെ ചുറ്റികെടക്കുന്ന വള്ളിച്ചെടികളിൽ കൈവിടാതെ തങ്ങി നിൽക്കുന്ന പ്രണയ ദാഹിയായ പാലപൂക്കളുടെ വശ്യമായ സുഗന്ധം ആരേയും പിടിച്ചു നിർത്തും നൂറുംപാലും നേദിച്ച് മഞ്ഞളിൽ കുളിച്ച് ആയാൾ ഇപ്പഴും
ആ നാഗകന്യകയെ തേടി ഇരുട്ടിൽ അലയുന്നുണ്ടാവും
പഴയ മുത്തശ്ശി കഥകളുടെ ആവർത്തനം ഞങ്ങൾ പറഞ്ഞു തീർക്കുന്നതിവിടെ വെച്ചാണ് .... കഥയുടെ കെട്ടഴിഞ്ഞു വരുന്നതും ചുറ്റിലും രൂപം മാറും ചുറ്റുപിണഞ്ഞ പാലയുടെ വേരുകൾ സർപ്പങ്ങളെ പോലെ കരിയിലകൾക്കിടയിലൂടെ ഇഷഞ്ഞു തുടങ്ങും രാത്രിയുടെ ചുംബനങ്ങളുമായി ഇരുണ്ട വണ്ടുകൾ പൂക്കൾക്ക് ചുറ്റും പറന്നു തുടങ്ങും ചിലങ്കയുടെ ഇരബ ലോടെ ഒരു കാറ്റ് യക്ഷി പനകളാകെ ഇളക്കി വരവറിയിക്കും
പറഞ്ഞതെല്ലാം പാതിയാക്കി നാവ് അനക്കമറ്റ ഭയം!!!!
രണ്ടു പേരും പരസ്പ്പരം പഴിചാരും ദേവി സജീവനേയും സജീവൻ ദേവിയേയും രൂക്ഷമായി നോക്കും
ഒരുമിച്ചൊരു ശ്വാസം വലിച്ചെടുത്ത് വിരലുകൾ കോർത്ത് ശരീരമാകെ വിയർത്ത് മുത്തശ്ശി ചൊല്ലിതന്ന നാമ്മം നിർത്താതെ ഉരുവിട്ട് ഒറ്റ ഓട്ടമാണ് മുത്തശ്ശിയുടെ പുതപ്പിനുള്ളിലേക്ക് എത്ര പേടിച്ചാലും ദേവിയും സജീവനും ഇനിയും കേൾക്കണമെന്നു വാശിപ്പിടിക്കുമായിരുന്ന നഷ്ട്ടങ്ങളുടെ പഴങ്കതകൾ

Subscribe to:
Posts (Atom)
ഓർമ്മപ്പെടലുകൾക്ക് മാത്രമായ് സൂക്ഷിക്കാൻ ശീലിച്ചവർ ❣❣
വിരൽ തലപ്പിൽ അവൻ സമ്മാനിച്ച ഓരോ ചുംമ്പനങ്ങൾക്കും പകരം ചായം മങ്ങാത്ത മഞ്ചാടികൾ സൂക്ഷിച്ച ദേവി പിന്നീടങ്ങോട്ട് കൈവെള്ളയിലും നെറ്റി തലപ്പ...
-
വരാന്തയുടെ ചുറ്റിലും പടർന്ന ഓരോ ചെടികളും ചെത്തി ഒതുക്കി അഭിരാമി വീണ്ടും അവറ്റയെ ജനാലയിലും ചുവരിലും ഒതുക്കാൻ ശ്രമിച്ചു പക്ഷേ അവ വീണ്ടും പട...
-
പോയ രാത്രികളിൽ ഒരിക്കൽ അയാൾ സമ്മാനിച്ച നിശാഗന്ധി നന്നേ വാടിയിട്ടില്ലാത്ത ഇതളുകൾ രാത്രിയുടെ കറുപ്പും വെള്ളയും ഇടകലർന്ന നിറം, അയാളിലേതുപോല...
-
പോയ തിരക്കിന് ഞാൻ മറന്നുപോയ ഒന്നാണത് ഒക്കുമെങ്കിൽ അടുത്ത വരവിന് ഇതെല്ലാം വാരി കൂട്ടി ഒരു കഥ എഴുതണം ! അപ്പോഴേക്കും ആ താളുകളിൽ പൊടി പിടിച്ചിട്...