പൂരത്തിൻ പൊട്ടി വീണ അമിട്ടുകളെല്ലാം നക്ഷത്രങ്ങളോട് എന്നും തോറ്റു പോയിട്ടെ ഉള്ളു എങ്കിലും ഞങ്ങളുടെ വാശിക്ക് ഒരു കുറവുമില്ല
ഒരു രാത്രിയോളം നടന്നു തീർത്താലും പറഞ്ഞു തീരാത്ത സ്വപ്നങ്ങൾ ബാക്കി വച്ചാണ് ഞങ്ങൾ ഉത്സവ പറമ്പു വിടുന്നത്
പുള്ളിയുള്ള ബലൂണുകൾക്കു വേണ്ടി വാശി പിടിച്ച വട്ട പൊട്ടുകാരി ദേവിയും പൊട്ടാസു തോക്കുകളുടെ സൂക്ഷിപ്പുക്കാരൻ സജീവനും
വീട്ടുകാരുടത്രയും കണ്ണുവെട്ടിച്ച് ആൾത്തിരക്കിനിടയിലൂടെ കൈകളഴിയാതെ നിറയെ നക്ഷത്രങ്ങളും നിലാവുള്ള മലമുകളിലേക്ക് ഓടി കയറും .
അമിട്ടിന്റെ വർണ്ണാഭമായ തരികൾ നക്ഷത്രങ്ങളെ കൊന്നൊടുക്കാൻ എന്ന വ്യാജേന പറന്നുയർന്ന് ഒന്നും ചെയ്യാനാവാതെ പൊതുന്നനേന്ന് താഴേക്ക് വീഴും.
പിന്നെ വലിയ നിരാശയാണ് ഇക്കൊല്ലവും വാശിയിൽ ഞങ്ങൾ തോറ്റു നക്ഷത്രങ്ങളാകെ അഹങ്കാരികളെ പോലെ കണ്ണുമിഴിച്ച് ഞങ്ങളെ നോക്കി
ഒന്നിനും കൊള്ളാത്ത കുറേ പടക്കങ്ങൾ
ദേഷ്യത്തിൽ വാരി കൂട്ടിയ ബലൂണും കളിപ്പാട്ടവും ചേർത്തു പിടിച്ച് കിതപ്പുമാറാതെ ഓടി എത്തുബഴേക്കും വീട്ടിലാകെ ബഹളമാണ് ഉമ്മറപടി നിറഞ്ഞ് വടിയും ആയി അമ്മ കാത്തു നിൽപ്പുണ്ടാകും സ്നേഹത്തി വിളിച്ച് കിഴുക്കാനായി അച്ഛനും
എല്ലാം കഴിഞ്ഞ് കവിളും വീർപ്പിച്ച് അകത്തോട്ടു ചെല്ലുബം കൊമ്പൻ എങ്ങനൊണ്ടാരിന്നടാ ???? എന്ന ചോദ്യവുമായി മുത്തച്ഛൻ കടന്നു വരും!!!!! വാശിക്ക് ഒന്നും മിണ്ടാതെ ഞങ്ങളു പതിയെ അടിയുടെ വേദന തിരുമിയിറക്കും
അതികമാർക്കും കൊടുക്കാത്ത സന്തോഷം തരുന്ന പുഞ്ചിരിയേക്കാൾ അന്നത്തെ ആ കൊച്ചു കൊച്ചു നൊമ്പരങ്ങളായിരിന്നു അവൾക്കിഷ്ട്ടം !!!! എനിക്കും !!!!!
ഇന്നു ഞാനവിടം വളരെയതികം മിസ്സ് ചെയ്യുന്നു ദേവി.....
പറ്റുമെങ്കിൽ നമ്മുക്കടുത്ത ഉത്സവത്തിൻ പേരറിയാത്ത ആ ചെറിയ കുന്ന് ഒന്നൂടെകയറണം നക്ഷത്രങ്ങളെ ആകെ വെല്ലുവിളിക്കണം
വെറുതെ അതിന്റെ പേരിൽ പഴയ പോലെ ഒന്നുരണ്ടു തല്ലിരന്നു വാങ്ങാണം
ഓർമ്മയുടെ വലിയ പ്രഹരം


No comments:
Post a Comment