Thursday, April 30, 2020

പെയ്യതു വീണ നിമിഷങ്ങത്രയും ആരോ ആർക്കോ വേണ്ടി കാത്തു വച്ച രഹസ്യങ്ങളായിരിന്നു

പറഞ്ഞും പറയാതയും മനസ്സിലിട്ട് വഴി മറന്ന രഹസ്യങ്ങൾ കൊണ്ട് ക്യാംബസ് വരാന്ത മൂടുകയാണ്

എന്നിട്ടും എനിക്കവളോട് ഒന്നും പറയാനായില്ല
ചാലത്തുടി സ്കൂളിലെ വരാന്തയിൽ വച്ച് സാറ ഞങ്ങൾക്കിടയിലേക്ക് എറിഞ്ഞിട്ട ചോദ്യം വീണ്ടും വീണ്ടും ആവർത്തിക്കപ്പെടുകയാണ്
" ഈ രഹസ്യങ്ങൾ ഉണ്ടാവുന്നത് എങ്ങനാണ് ?? "

കൈവെള്ളയിലെ നേർരേഖകൾ പേനാ കൊണ്ട് വലിച്ച് ആയുസു നീട്ടുന്ന തത്രപാടിലാണ് ദേവി

ഒരു കൂസലും കൂടാതെ എന്തെല്ലാമോ ചെയ്യ്ത്  തീർത്ത് പ്രക്രിതി സമയം കളയാൻ ബദ്ധപ്പെടുന്നു.
കാറ്റും മഴയുംവെയിലും എല്ലാം വെറും തോന്നൽ മാത്രമാവുന്നു  ഒന്നിനും ഒരു നിലനിൽപ്പില്ല വരും പോകും എന്നാല്ലാതെ എന്ത്

മുള ചോട്ടിൽ നിന്നും ഞങ്ങൾ വരാന്തയുടെ ഉള്ളിലേക്ക് കടന്നു ഇരുട്ടേറും തോറും മുളം കാടുകൾ നിലവിളിക്കുന്നു

എനിക്കും അവൾക്കുമിടയിൽ നിഴലിന്റെ കനം കൂടി വരുന്നു.
പോയ മാത്രയിൽ നഷ്ട്ടമായ ഏതോ രഹസ്യമാണ് ഞങ്ങളെ നയിക്കുന്നതെന്ന തോന്നൽ !!!

വരാന്തയിലാകെ  ചെവി തേടി അലയുന്ന രഹസ്യങ്ങൾക്കിടയിലൂടെ ഞാൻ അവൾക്കൊപ്പം നടന്നു .......

പറയാനുറപ്പിച്ചത് പറയാതെ മൗനം കൊണ്ട് നീളമളന്ന് അവളും  ഞങ്ങൾക്കിടയിൽ വീണ്ടും രഹസ്യങ്ങൾ ആവർത്തിക്കപ്പെടുകയാണ് ...

Wednesday, April 29, 2020

മണ്ണാറത്തൊടിയിലെ പേടിപ്പിക്കുന്ന കെടാവിളക്കുകളിലൊന്ന് ആലില മിഴികൾ നിറഞ്ഞ ആ മരചുവട്ടിലിന്നും  ആനാഗം കുടിയിരുപ്പുണ്ട്

ശരീരം   നിറയെ ചുറ്റികെടക്കുന്ന വള്ളിച്ചെടികളിൽ  കൈവിടാതെ തങ്ങി നിൽക്കുന്ന പ്രണയ ദാഹിയായ പാലപൂക്കളുടെ വശ്യമായ സുഗന്ധം   ആരേയും പിടിച്ചു നിർത്തും  നൂറുംപാലും നേദിച്ച് മഞ്ഞളിൽ കുളിച്ച് ആയാൾ ഇപ്പഴും
ആ നാഗകന്യകയെ തേടി ഇരുട്ടിൽ അലയുന്നുണ്ടാവും

പഴയ മുത്തശ്ശി കഥകളുടെ ആവർത്തനം ഞങ്ങൾ പറഞ്ഞു തീർക്കുന്നതിവിടെ വെച്ചാണ് .... കഥയുടെ കെട്ടഴിഞ്ഞു വരുന്നതും ചുറ്റിലും രൂപം മാറും ചുറ്റുപിണഞ്ഞ പാലയുടെ വേരുകൾ സർപ്പങ്ങളെ പോലെ കരിയിലകൾക്കിടയിലൂടെ ഇഷഞ്ഞു തുടങ്ങും രാത്രിയുടെ ചുംബനങ്ങളുമായി ഇരുണ്ട വണ്ടുകൾ പൂക്കൾക്ക് ചുറ്റും പറന്നു തുടങ്ങും ചിലങ്കയുടെ ഇരബ ലോടെ ഒരു കാറ്റ് യക്ഷി പനകളാകെ ഇളക്കി വരവറിയിക്കും

പറഞ്ഞതെല്ലാം  പാതിയാക്കി നാവ് അനക്കമറ്റ ഭയം!!!!
രണ്ടു പേരും പരസ്പ്പരം പഴിചാരും ദേവി സജീവനേയും സജീവൻ ദേവിയേയും രൂക്ഷമായി  നോക്കും 
ഒരുമിച്ചൊരു ശ്വാസം വലിച്ചെടുത്ത് വിരലുകൾ കോർത്ത്  ശരീരമാകെ വിയർത്ത് മുത്തശ്ശി ചൊല്ലിതന്ന നാമ്മം നിർത്താതെ ഉരുവിട്ട് ഒറ്റ ഓട്ടമാണ് മുത്തശ്ശിയുടെ പുതപ്പിനുള്ളിലേക്ക്  എത്ര പേടിച്ചാലും ദേവിയും സജീവനും ഇനിയും കേൾക്കണമെന്നു വാശിപ്പിടിക്കുമായിരുന്ന നഷ്ട്ടങ്ങളുടെ  പഴങ്കതകൾ

Saturday, April 25, 2020

പിടിക്കപ്പെടാതെ പോയ കള്ളങ്ങൾ ,,,,

പിടിക്കപ്പെടാതെ പോയ കള്ളങ്ങൾ ,,,,

തലനാരിഴക്ക് രക്ഷപ്പെട്ട് ഓടിയ കള്ളങ്ങളിലൂടെ മാത്രമാണ്  നമ്മൾ ജീവിച്ചിരിന്നത് ദേവി

ക്ലാസ്സ് കട്ട് ചെയ്യ്ത് സിനിമക്കു പോയതും
ബെദ്ധുവീട്ടിലേക്ക് എന്ന് പറഞ്ഞ് ഉത്സവ പറമ്പിന്റെ പിന്നാമ്പുറത്ത് ചീട്ട് കെട്ടുകൾ കൊണ്ട് പന്തയം വച്ചതും

ഏറെ വൈകിയ പീലിവർണ്ണന്റെ നിലാ രാത്രികളൊന്നിൽ
ഇരുളുമായുവോളം ,,,,, നെറുകയിൽ കളഭം കൊണ്ട് ചുംമ്പനം തൊട്ടത്തും ,,,,,,,,

അങ്ങനെ ,,,,, അങ്ങനെ
ഒരു പിടി ഒരു പിടി കള്ളങ്ങളുടെ കൂബാരം തന്നെയുണ്ടാവും ..... ദേവി നമ്മുക്കിടയിൽ

ആരാലും പിടിക്കപ്പെടാത്ത അവളുടെതു മാത്രമായ  കള്ളങ്ങൾ,,,,,,,,ഒരു പക്ഷേ ,,,,,, കൃഷ്ണ തൊടിയിലെ കൊടാ വിളക്കുകളോട് ചോയിച്ചാലറിയും ,,,,,,,,,,

 സജീവനും ദേവിയും ഇന്നും പിടിക്കപ്പെടാതെ സൂക്ഷിക്കുന്ന കള്ളങ്ങാളുടെ രഹസ്യങ്ങളേക്കുറിച്ച്.

ഇന്നും കൊതുപ്പിക്കുന്ന ആ  കള്ളങ്ങളിലേക്ക് പായണം നമ്മുക്ക്,,,,,,,,,,

Friday, April 24, 2020

ഒരുപാട് അങ്ങ് പൊടിപിടിച്ചടർന്ന ഒരു ചോക്കു പെട്ടി ഇന്നും +1 B ക്ലാസ്സിന്റെ മച്ചും പുറത്തുണ്ടാവും അതിലെന്നേക്കാൾ ഏറെ നിന്റെ പേരുകളാവും
എഴുതിയാറിയ നമ്മുടെ പഴഞ്ചൻ പ്രണയകഥ പോലെ!!!!!!!!!!!!!
മേടമാസത്തിലെ കൊന്ന പൂവുകൾ   തുന്നി തമ്മിൽ കയർത്തതും
ഇടവേളകളുടെ സമയമേറുവാൻ ചോക്കുപ്പെട്ടികൾ തമ്മിൽ എറിഞ്ഞുടച്ചതും

അങ്ങനെ ഈ നിശബ്ദമായ  ചുവരുകളിലാകെ   നമ്മുടെ ഓർമ്മകളാണ്

ഇടനാഴിയിലും കൊമിസ്ട്രി ലാബിലേക്കുള്ള
കോണി പടിയിലും ,    എന്തിൻ!!! കണ്ണു ചെല്ലു നിടത്തെല്ലാം പേരുകൾ കൂട്ടി കെട്ടി പ്രണയം പറയാൻ തുനിഞ്ഞ  എണ്ണമില്ലാത്തൊരായിരം നിഷ്കളങ്കരുടെ
ഓർമ്മപ്പെടൽ 

ഏറെ മങ്ങിയിട്ടും പകർക്കപ്പെടാതെ പോയ ഒരു പ്രണയം  ഇന്നും സയൻസ്സ് ക്ലാസ്സിന്റെ ജാനാലകൾ നമ്മുക്കായ്    കാത്തു സൂക്ഷിക്കുന്നുണ്ടാവും

Thursday, April 23, 2020

കുന്നികുരു ഇരട്ടിക്കുമെന്നുകരുതി കുട്ടി വച്ച ഒത്തിരിയുണ്ട് ശ്രീകൃഷ്ണന്റെ മച്ചും പൊറത്ത് സ്വപ്നങ്ങളും പ്രതീക്ഷയുമെല്ലാം
കൊടുത്ത് ദിവസങ്ങളോളം എണ്ണിയിട്ടും കുന്നിക്കുരു മാറിയില്ല .............
വിയർത്ത് വിർപ്പിച്ച ബലൂൺ പോലെ എണ്ണി ഒടുങ്ങുമ്പം ആ പ്രതീക്ഷ പൊട്ടി തകരും എന്നാലും കൃഷ്ണൻ നിർത്താതെ എണ്ണുമായിരിന്നു അത് ഒരു രസമാണ് അങ്ങനെ അങ്ങനെ മതി മറന്ന് നെയ്ത സ്വപ്നങ്ങൾ കാണാൻ
പക്ഷേ എന്താണെന്നറിയില്ല ഇന്നാ പഴയ ആവേശം കൊട്ടുപോയിരിക്കുന്നു!!!!അല്ലങ്കിലും സുധേച്ചി എന്നും പറയും കൃഷ്ണൻ മണ്ടനാണെന്ന് മതി കൃഷ്ണൻ മണ്ടനായിരുന്നോട്ടെ
പക്ഷേ
സുധേച്ചിയാണ് ആദ്യം എന്നെ സ്റ്റാമ്പ് ശേഖരിക്കാൻ പഠിപ്പിച്ചത് തൂവലുശേഖരിക്കാൻ പഠിപ്പിച്ചത് എന്നിട്ടിപ്പം മഞ്ചാടിയുടെ കാര്യം വന്നപ്പം കുറ്റം പറയുന്നു സുധേച്ചിക്ക് നാളു ചെല്ലും തോറും കൃഷ്ണനെ ഇഷ്ട്ടമില്ലാതാവുന്നു.......
അല്ലങ്കിലും ഈ  സ്വപ്നങ്ങൾക്ക് പഞ്ഞമില്ലാത്തവരെക്കയും  ഭയങ്കര മടിയൻമാരാന്നേ,,,,,,,,,,

ഓർമ്മപ്പെടലുകൾക്ക് മാത്രമായ് സൂക്ഷിക്കാൻ ശീലിച്ചവർ ❣❣

വിരൽ തലപ്പിൽ അവൻ സമ്മാനിച്ച ഓരോ ചുംമ്പനങ്ങൾക്കും  പകരം ചായം മങ്ങാത്ത മഞ്ചാടികൾ സൂക്ഷിച്ച ദേവി പിന്നീടങ്ങോട്ട് കൈവെള്ളയിലും നെറ്റി തലപ്പ...