Saturday, October 3, 2020

ഒരു കടൽ ഓർമ്മ തുടർച്ച


വാർക്ക വീടിന്റെ ഭിത്തിയിൽ വീണ്ടും വീണ്ടും പായലുകൾ  പടർന്ന് പിടിക്കുന്നു എന്ത് കഷ്ട്ടമാണിത് എത്ര കഴുകിയാലും നേർത്ത ഒരു നനവിന്റെ കണിക മതിയാവും പായലുകൾ പടർന്നു കയറാൻ കൊറിഡോറിലേക്ക് ചാഞ്ഞ  ഇലഞ്ഞിയുടെ ശിഖര പടർപ്പിലെ നിഴലുകളിൽ ചാരി ഇരുന്ന് അഭിരാമി പായലുകൾ പതിയേ ചിരണ്ടി തുടങ്ങി
ചില മുഖങ്ങളും അങ്ങനാണ് 
എത്ര മായ്ക്കപ്പെട്ടാലും ഒരു മൗനം പോലെ ഉള്ളിൽ കുടിയിരിക്കും  
ചില കാഴ്ച്ചകളിൽ അല്ലങ്കിൽ എവിടുന്നേ എന്ന പോലെ ചില  നിമിഷങ്ങളിൽ  ഒരു നേർത്ത ഓർമ്മയുടെ നനവുമതിയാവും ആ മുഖം  നമ്മിലേക്ക്   പടർന്നു കയറാൻ 
ഒരു ശൂന്യതയോടെ അല്ലാതെ നമ്മുക്കാ ഓർമ്മയിൽ നിന്ന് വിട്ടിറങ്ങാൻ ആവില്ല അഭിരാമിയുടെ ഉന്മേഷം ആകെ നശിച്ചു തുടച്ചു മാറ്റൻ ഒരുങ്ങിയിട്ടിപ്പം 
വന്ന് വന്ന് അവളാ പായലുകളെ തലോടുകയാണ്  

ചില മുഖങ്ങൾ അങ്ങനെയാണ്  

അവൾ പിറുപിറുത്തു 

ഓഫീസിലും വീട്ടിലും എന്നും എല്ലാരും പഴി പറഞ്ഞിരുന്ന  പിറുപിറുക്കൽ സ്വഭാവം വീണ്ടും തിരികെ വന്നിരിക്കുന്നു 


ഒരു കണക്കിൻ ഇതു നല്ലതാവും   കാലങ്ങളായ  ഇൻഫോസിസ്സ് ജീവിതം ആകെ മാറ്റിയ ശീലങ്ങളിൽ ഒന്ന് തിരികെ ലഭിച്ചിരിക്കുന്നു______




Thursday, October 1, 2020

ഒരു കടൽ ഒർമ്മ..

 

കണ്ടുമുട്ടലിന്റെ ഒരോ നിമഷവും വീണ്ടും വീണ്ടും പേരുകൾ എടുത്ത് പറഞ്ഞ് അവർ മനുഷ്യരാണന്ന് സ്വയം ഓർമ്മിച്ചു കൊണ്ടിരിന്നു 

അല്ലങ്കിൽ അത്ര ഏറെ സുന്ദരമായ സദ്യയിൽ

ഞങ്ങൾ അറിയാതെ ചുംബിച്ചു പോയേനെ

❣️❣️


 തിരികെ വരുബോൾ കൂട്ട് ചേർക്കുവാൻ ഒരു പാട് 'ആയാളെ' കുറിച്ച്  ഓർക്കും!!! 

ചിലർ അങ്ങനാണ് 

ചാരി നിന്ന മന്ദാരത്തിൻ്റെ ചില്ലയിൽ  വിരലുകൾ മുറുക്കി അഭിരാമി ദേഷ്യത്തിൽ ശിഖരങ്ങൾ ഉലച്ചു  ആ വൃക്ഷത്തിൽ ആകെ കൂടി അവശേഷിച്ച ഭൂതകാല സ്മരണയും  കുടഞ്ഞിട്ട് അവൾ ആഹ്ലാദിച്ചു പ്രതീക്ഷകൾ വെടിഞ്ഞ് അസ്തമയം കാത്തിരുന്ന  വയസൻ ഇലകളെക്കാൾ  യൗവനത്തിലെ മരണം പ്രാപിച്ച നരുന്തൻ  ഇലകളാണ് ഏറയും അഭിരാമിയുടെ വിരലുകൾ വിറച്ചു 

സന്ധ്യ മായുവോളം  നടന്നു തീർത്ത വഴിഓരത്തിനുമധ്യേ അവൾ വീണ്ടും  അയാളെ കുറിച്ച് ഓർത്തു  

എന്ത് കൊണ്ടാണ് ഇവറ്റകൾ ഇക്കുറി  പൂക്കാഞ്ഞത്!!!!! അല്ലങ്കിലും മന്ദാരം അങ്ങനാണ് എത്രകണ്ട്  ആവർത്തിച്ചാലും മതിവരാത്ത ഒരു പൂക്കാലമുണ്ട് ഇവറ്റകൾക്ക് 

അയാളിലെന്ന പോലെ  

ആ ഓർമ്മകളുടെ  നൈമിഷികമായ തുടിപ്പിൽ  മാത്രമാവും അവറ്റകൾ ഇന്നും  ജീവിച്ചിട്ടുണ്ടാവുക 

അയാളുടേതു പോലെ❤️❤️

Thursday, September 3, 2020

ഓരോ വട്ടവും കേട്ടു മറന്ന കഥകളിലെ  ഉഗ്രരൂപികളായ നിഴലുകളെ ഭയന്ന്  മുറിയുടെ കോണിലേക്ക്  ഒതുങ്ങി കൂടുമ്പോൾ അമ്മ വന്ന് ചേർത്ത് പിടിക്കും

സുരക്ഷിതമായ ചിറകുകൾക്ക് ഉള്ളിൽ ചുരുണ്ട് കൂടി    ദു:സ്വപ്നങ്ങൾ ഓരോന്ന് 
എടുത്ത്  എറിഞ്ഞ്
വീണ്ടും   വീണ്ടും പുതിയ കുസൃതികളുടെ പുലരികൾക്ക് പറഞ്ഞു തന്നിരിന്നു അമ്മ   ❣❣❣❣
കേട്ടു മറന്ന കഥകളിൽ ഒക്കയും കൂട്ടിരിന്നവരേകുറുച്ച് ചിന്തിച്ചിട്ട് ഉണ്ടോ നിങ്ങൾ

ഓർമ്മപ്പെടലുകൾക്ക് മാത്രമായ് സൂക്ഷിക്കാൻ ശീലിച്ചവർ ❣❣

വിരൽ തലപ്പിൽ അവൻ സമ്മാനിച്ച ഓരോ ചുംമ്പനങ്ങൾക്കും  പകരം ചായം മങ്ങാത്ത മഞ്ചാടികൾ സൂക്ഷിച്ച ദേവി പിന്നീടങ്ങോട്ട് കൈവെള്ളയിലും നെറ്റി തലപ്പ...