Friday, August 13, 2021

ഓർമ്മപ്പെടലുകൾക്ക് മാത്രമായ് സൂക്ഷിക്കാൻ ശീലിച്ചവർ ❣❣

വിരൽ തലപ്പിൽ അവൻ സമ്മാനിച്ച ഓരോ ചുംമ്പനങ്ങൾക്കും  പകരം ചായം മങ്ങാത്ത മഞ്ചാടികൾ സൂക്ഷിച്ച ദേവി

പിന്നീടങ്ങോട്ട് കൈവെള്ളയിലും നെറ്റി തലപ്പിലും പുക്കുൾ ചുഴിയിലുമെല്ലാം മഞ്ചാടികൾ കൊണ്ട് പുള്ളികൾ  കുത്തി ,,,,,,,


അവന്റെ ഓർത്ത് എടുപ്പുകൾക്ക് വേണ്ടി കാത്തിരുന്നവൾ


അല്ലങ്കിലും ചിലരങ്ങനാണ് 
ഓർമ്മപ്പെടലുകൾക്ക് മാത്രമായ്  സൂക്ഷിക്കാൻ ശീലിച്ചവർ ❣❣

Monday, August 9, 2021

കൃഷ്ണ തൊടിയിലെ ചായ്പ്പിനിടയിലൂടെ നനവാർന്നൊരു  ചാറ്റൽ മഴയുടെ ഓർമ്മയിലേക്ക് ,,,,
അവൻ സമ്മാനിച്ച ' കരിമഷി  ,,,,,,,,,,,
ഇനിയും പിറക്കാത്ത മയിൽപ്പിലികൾക്ക് ഒപ്പം മോഘങ്ങളറിയാതെ ദേവി  ഇന്നും  കാത്തു വാച്ചിട്ടുണ്ടാവും  ,,,,,ഏറെ അങ്ങ് പൊടിപിടിച്ചാലും മായാത്ത  കൃഷ്ണ തൊടിയിലെ നിശാഗന്ധിയുടെ മണമുള്ള കൺമക്ഷി ,,,,,,,
കടന്നു പോവുന്ന ഓരോ രാത്രിയും അവളുടെ ഓർമ്മകളിലേക്കാണ്  ചെന്നടുക്കാറ് 
വിരൽ തടം തൊടാതെ മുറിപ്പാടുകൾ ഇല്ലാതെ ഹൃദയങ്ങളാൽ ചുംബിച്ച് ഒരു ഇണ ചേരലിന്റെ അല ഒലികളോടെ നാഗത്തറയിലേക്ക് പാഞ്ഞടുക്കപ്പെട്ടവരാണ് നമ്മൾ

രാത്രിയുടെ ഓരോ നിമിഷവും ഓർമ്മയാവുബഴും   കാവിലെ സിന്ദൂരപടർപ്പിലെ രക്തത്തുള്ളികൾ പോലെ
കൂടെ വീണു ചാകുവാൻ ഒരായിരം  അപൂർണ്ണ സ്വപ്നങ്ങൾ ചേർത്തുവച്ചു കൊണ്ടാണ്

ഞാനും ദേവിയും കണ്ണടയ്ക്കാർ...................................

ഓരോ മാത്രയിലും എന്ന പോലെ ഓർമ്മകൾ ചേർത്തവർ ചേർന്നിരിന്നു

കാവിലെ കടമ്പാകെ പൂത്തിരിക്കുന്നു അശുദ്ധമായ ഓർമ്മകൾ തേടി അവർ നടന്നു രാത്രിയേറി,,,,,( തുടരും )

Saturday, December 12, 2020

കെടാവിളക്കുകൾ ഉണ്ടാവുന്നത്

 

എല്ലാ നിറക്കൂട്ടുകൾക്കും ഒടുവിലായ് മേമ്പൊടി പോലെ ചുവപ്പിന്റെ ചായക്കൂട്ടുകൾ കൊണ്ടു നടന്നിരിന്നു ദേവി .....

ഓരോ കാഴ്ച്ചയിലും കണ്ടുമുട്ടലിലും  നെറ്റി തലപ്പിലെ സിന്ദൂര പടർപ്പിൽ എന്റെ വിരലുകൾ പടർത്തി ഞങ്ങൾ സംസാരിച്ച് തുടങ്ങും 

ഇന്നോളം പെയ്ത മഴയും മഞ്ഞും എല്ലാം കൊണ്ട് കൊണ്ട്  വെയിലിന്റെ കിരണങ്ങൾ ഏൽക്കാതെ മൂടി പോയ സ്വപ്നങ്ങളേക്കുറിച്ച് 

കാവിലെ  കൃഷ്ണശിലയോട്  ചേർന്നിരുന്ന് നാളേക്ക് നാളേക്ക് നീട്ടിവച്ച ചുംമ്പനങ്ങളേക്കുറിച്ച് അങ്ങനെ അങ്ങനെ ഒരു പക്ഷേ ഞങ്ങളുടെ കഥ പറച്ചിലിന്റെ ആവാം  ഒന്നിൽ നിന്നങ്ങനെ എണ്ണമില്ലാത്ത കെടാവിളക്കുകൾ കൃഷ്ണ തൊടിയിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങി 

ആൽത്തറയിലും കാവിലും 

അങ്ങനെ ഒത്തുകൂടുവാൻ പോന്നിടത്തെല്ലാം സന്ധ്യയും കടന്ന് കൂട്ടിരിക്കുവാൻ കെടാവിളക്കുകൾ കാത്തു സൂക്ഷിച്ചിരിന്നു ഞങ്ങൾ 

മറവികൊണ്ട നിമിഷങ്ങൾ അത്രയും കാത്തു സൂക്ഷിക്കുവാൻ ഞങ്ങൾ എന്നും കെടാതെ കാത്തിരുന്ന വിളക്കുകൾ

Saturday, October 3, 2020

ഒരു കടൽ ഓർമ്മ തുടർച്ച


വാർക്ക വീടിന്റെ ഭിത്തിയിൽ വീണ്ടും വീണ്ടും പായലുകൾ  പടർന്ന് പിടിക്കുന്നു എന്ത് കഷ്ട്ടമാണിത് എത്ര കഴുകിയാലും നേർത്ത ഒരു നനവിന്റെ കണിക മതിയാവും പായലുകൾ പടർന്നു കയറാൻ കൊറിഡോറിലേക്ക് ചാഞ്ഞ  ഇലഞ്ഞിയുടെ ശിഖര പടർപ്പിലെ നിഴലുകളിൽ ചാരി ഇരുന്ന് അഭിരാമി പായലുകൾ പതിയേ ചിരണ്ടി തുടങ്ങി
ചില മുഖങ്ങളും അങ്ങനാണ് 
എത്ര മായ്ക്കപ്പെട്ടാലും ഒരു മൗനം പോലെ ഉള്ളിൽ കുടിയിരിക്കും  
ചില കാഴ്ച്ചകളിൽ അല്ലങ്കിൽ എവിടുന്നേ എന്ന പോലെ ചില  നിമിഷങ്ങളിൽ  ഒരു നേർത്ത ഓർമ്മയുടെ നനവുമതിയാവും ആ മുഖം  നമ്മിലേക്ക്   പടർന്നു കയറാൻ 
ഒരു ശൂന്യതയോടെ അല്ലാതെ നമ്മുക്കാ ഓർമ്മയിൽ നിന്ന് വിട്ടിറങ്ങാൻ ആവില്ല അഭിരാമിയുടെ ഉന്മേഷം ആകെ നശിച്ചു തുടച്ചു മാറ്റൻ ഒരുങ്ങിയിട്ടിപ്പം 
വന്ന് വന്ന് അവളാ പായലുകളെ തലോടുകയാണ്  

ചില മുഖങ്ങൾ അങ്ങനെയാണ്  

അവൾ പിറുപിറുത്തു 

ഓഫീസിലും വീട്ടിലും എന്നും എല്ലാരും പഴി പറഞ്ഞിരുന്ന  പിറുപിറുക്കൽ സ്വഭാവം വീണ്ടും തിരികെ വന്നിരിക്കുന്നു 


ഒരു കണക്കിൻ ഇതു നല്ലതാവും   കാലങ്ങളായ  ഇൻഫോസിസ്സ് ജീവിതം ആകെ മാറ്റിയ ശീലങ്ങളിൽ ഒന്ന് തിരികെ ലഭിച്ചിരിക്കുന്നു______




Thursday, October 1, 2020

ഒരു കടൽ ഒർമ്മ..

 

കണ്ടുമുട്ടലിന്റെ ഒരോ നിമഷവും വീണ്ടും വീണ്ടും പേരുകൾ എടുത്ത് പറഞ്ഞ് അവർ മനുഷ്യരാണന്ന് സ്വയം ഓർമ്മിച്ചു കൊണ്ടിരിന്നു 

അല്ലങ്കിൽ അത്ര ഏറെ സുന്ദരമായ സദ്യയിൽ

ഞങ്ങൾ അറിയാതെ ചുംബിച്ചു പോയേനെ

❣️❣️


 തിരികെ വരുബോൾ കൂട്ട് ചേർക്കുവാൻ ഒരു പാട് 'ആയാളെ' കുറിച്ച്  ഓർക്കും!!! 

ചിലർ അങ്ങനാണ് 

ചാരി നിന്ന മന്ദാരത്തിൻ്റെ ചില്ലയിൽ  വിരലുകൾ മുറുക്കി അഭിരാമി ദേഷ്യത്തിൽ ശിഖരങ്ങൾ ഉലച്ചു  ആ വൃക്ഷത്തിൽ ആകെ കൂടി അവശേഷിച്ച ഭൂതകാല സ്മരണയും  കുടഞ്ഞിട്ട് അവൾ ആഹ്ലാദിച്ചു പ്രതീക്ഷകൾ വെടിഞ്ഞ് അസ്തമയം കാത്തിരുന്ന  വയസൻ ഇലകളെക്കാൾ  യൗവനത്തിലെ മരണം പ്രാപിച്ച നരുന്തൻ  ഇലകളാണ് ഏറയും അഭിരാമിയുടെ വിരലുകൾ വിറച്ചു 

സന്ധ്യ മായുവോളം  നടന്നു തീർത്ത വഴിഓരത്തിനുമധ്യേ അവൾ വീണ്ടും  അയാളെ കുറിച്ച് ഓർത്തു  

എന്ത് കൊണ്ടാണ് ഇവറ്റകൾ ഇക്കുറി  പൂക്കാഞ്ഞത്!!!!! അല്ലങ്കിലും മന്ദാരം അങ്ങനാണ് എത്രകണ്ട്  ആവർത്തിച്ചാലും മതിവരാത്ത ഒരു പൂക്കാലമുണ്ട് ഇവറ്റകൾക്ക് 

അയാളിലെന്ന പോലെ  

ആ ഓർമ്മകളുടെ  നൈമിഷികമായ തുടിപ്പിൽ  മാത്രമാവും അവറ്റകൾ ഇന്നും  ജീവിച്ചിട്ടുണ്ടാവുക 

അയാളുടേതു പോലെ❤️❤️

ഓർമ്മപ്പെടലുകൾക്ക് മാത്രമായ് സൂക്ഷിക്കാൻ ശീലിച്ചവർ ❣❣

വിരൽ തലപ്പിൽ അവൻ സമ്മാനിച്ച ഓരോ ചുംമ്പനങ്ങൾക്കും  പകരം ചായം മങ്ങാത്ത മഞ്ചാടികൾ സൂക്ഷിച്ച ദേവി പിന്നീടങ്ങോട്ട് കൈവെള്ളയിലും നെറ്റി തലപ്പ...