പോയ തിരക്കിന് ഞാൻ മറന്നുപോയ ഒന്നാണത് ഒക്കുമെങ്കിൽ അടുത്ത വരവിന് ഇതെല്ലാം വാരി കൂട്ടി ഒരു കഥ എഴുതണം ! അപ്പോഴേക്കും ആ താളുകളിൽ പൊടി പിടിച്ചിട്ടുണ്ടാവും അല്ലേ....???ആവോ അറിയില്ല....
അശ്വതിയുടെ കണ്ണു നിറഞ്ഞു...
പണ്ടും അവൾ ഇങ്ങനെയാണ് ഇടക്ക് എന്തെങ്കിലും ഓർത്ത് കണ്ണ് നിറക്കും എന്നിട്ട് അച്ഛമ്മയുടെ അടുത്തേക്ക് ചേർന്ന് നിൽക്കും മറ്റാർക്കും അറിയില്ലങ്കിലും അച്ഛമ്മക്ക് അറിയാം അച്ചുവിനെ, 'അശ്വതി' അത് ഒരു വെറും പേരല്ല ! ആയിരം നിലാവിൻ്റെ വെളിച്ചം ഉള്ളവൾ എന്നാണ് മുത്തശ്ശി പറയാറ് അതുകൊണ്ട് അശ്വതി കരയരുത് അത്രെ.
പിന്നീട് അവൾ കരഞ്ഞിട്ടില്ല..
പക്ഷേ ഇവിടെ ഈ മന്ദാരത്തിൻ്റെ ചുവട്ടിൽ വരുമ്പോൾ അച്ഛമ്മയുടെ ആ പഴയ കാര്യഗൗരവക്കാരി ആകെ വാടി പോകും, കണ്ണു നിറയും, പല നിറങ്ങളും ഇതളുകളും ഉള്ള മന്ദാരത്തിനാകെ അയാളുടെ മണമാണ് ഇവിടെ നിൽക്കുമ്പോൾ ആ പഴയ നിലാവിനു ചുറ്റും അയാളുടെ നിഴലു വ്യാപിക്കും പിന്നെ പതിയെ പതിയെ അശ്വതി വാടി വാടി പോകും. എന്തായിരുന്നു ഞങ്ങൾക്കിടയിലെ പരിചയം ?? അറിയില്ല !!!
ഹോസ്റ്റലിലേക്ക് പോരുമ്പോൾ മുത്തശ്ശി തന്ന ഒരു മുത്തുമാല ഉണ്ടായിരിന്നു.. അതായിരിന്നു എൻ്റെ ജീവൻ ഓരോ മുത്തിലും വീട്ടിലെ അമ്മയും അനിയത്തിയും ഇലഞ്ഞി മരവും അവിടുത്തെ ഓർമ്മകളും എന്തിന് അവരെല്ലാവരേയും ഞാൻ അതിൽ കോർത്ത് വച്ചിരിന്നു അത് കഴുത്തിൽ കിടക്കുമ്പോൾ അവരെല്ലാവരും എൻ്റെ ഒപ്പം നടക്കുന്ന പോലെ തോന്നും.
ഫസ്റ്റ് സെമസ്റ്റർ ജ്യൂറിയുടെ അവസാന ദിവസം എൻ്റെ സുഹൃത്ത് നീതു ആരേയൊ കാണാൻ ഇറങ്ങുന്നതിന് ഇടയിൽ ഇത് കണ്ണിൽ പെടുകയും എൻ്റെ കാലിൽ വീണു വാങ്ങി കൊണ്ടു പോവുകയും ചെയ്യ്തു അന്നു ഞാൻ സത്യത്തിൽ ഉറങ്ങിയില്ല പക്ഷേ പിന്നീട് അവൾ അത് നഷ്ട്ടപ്പെടുത്തി എന്നു കൂടെ അറിഞ്ഞപ്പോൾ എനിക്ക് എൻ്റെ ശരീരം ആകെ ദേഷ്യം കയറി പക്ഷേ ഒന്നും മിണ്ടിയില്ല കോളേജിൻ്റെ ഒരു കോണിൽ പോയി നിന്ന് നാളുകൾക്ക് ശേഷം ആയിരം നിലാവിൻ്റെ ശോഭയുള്ള മുത്തശ്ശിയുടെ അശ്വതി ഒന്നൂടെ കണ്ണീരണിഞ്ഞു.
അവളുടെ ഒരു മുത്തുമാല !!!
ഈ രണ്ടായിരത്തി പതിനാലിൽ ആർക്കു വേണം അത് ! ഇനി പോയാ തന്നെ ഞാൻ വേറൊന്ന് വാങ്ങി തരാം നിനക്ക് !!! മാറി നിന്ന എൻ്റെ അരികിലേക്ക് വന്നു നീതു പറഞ്ഞു വേണ്ട ഞാൻ ദേഷ്യത്തിൽ പറഞ്ഞു നമ്മുക്ക് നോക്കാം എന്നു പറഞ്ഞ് അവൾ വീണ്ടും കൈപിടിച്ചു സംസാരിച്ച് നിന്ന് സമയം പോയത് അറിഞ്ഞില്ല സമയം ആറു മണി ആവുന്നു ക്യാമ്പസ് വരാന്തയിൽ ഒരു മഴ പാറി വന്നു സമയം ഏറും തോറും കുഞ്ഞി ചാറ്റൽ മഴ കനം പിടിച്ചു പിടിച്ചു വന്നു വലിയ മഴത്തുള്ളികൾ വേഗം നിലം പതിച്ചു ഞാനും നീതുവും വരാന്തയുടെ തൂണിനോട് ചേർന്ന് മോഹൻ ലാലും സുമലതയും പോലെ തമ്മിൽ ഒന്ന് പുഞ്ചിരിച്ചു മാല കളഞ്ഞ ദേഷ്യം അപ്പോഴും എനിക്ക് അവളോട് ഉണ്ടായിരിന്നു.
പെട്ടന്ന് ഒരു മെലിഞ്ഞ പൈയ്യൻ ഞങ്ങൾക്കിടയിലേക്ക് ഓടി കയറി നീതുവിന് അത് തീരെ പിടിച്ചില്ല എനിക്ക് ഒന്നും തോന്നിയില്ല മഴ തോരുന്നതും കാത്ത് മൂന്ന് പേരായി ഇപ്പോൾ ഈ ദുഷ്ട്ടത്തി കാരണം എൻ്റെ അനിയത്തിയും അമ്മയും എക്കെ നനയുന്നുണ്ടാവും എന്നാലും നീ അത് എവിടെ കളഞ്ഞു എൻ്റെ നീതു ?? നീതുവിൻ ദേഷ്യം വന്നു എന്തോ പറയാന് തുനിഞ്ഞതും കാറ്റ് കൊള്ളാതിരിക്കാൻ ആ പൈയ്യൻ കുറച്ചുകൂടി കയറി നിന്നു നീതു പിടിച്ച് ഒരു തള്ള് തള്ളി പാവം വഴുതി വഴുതി വീണു
നീ എന്താ ഈ ചെയ്യുന്നത് !!!
അവടെ ഒരു മാല നീതു പറഞ്ഞു! അതിന് ഈ പൈയ്യൻ അല്ലലോ ഞാൻ അല്ലേ ചോദിച്ചത് നീ എന്തിനാ ഇയാളെ തള്ളിയത്
മിണ്ടരുത് നീ... നീതുവിന് ദേഷ്യം വന്നു,
കോപ്പിലെ പോർട്ട് ഫോളിയോ ഇത് ഇല്ലാരുന്നങ്കി നനഞ്ഞ് അങ്ങ് പോവാരിന്നു നീതു പിറു പിറുത്തു
പൈയ്യനു കലശ്ശൽ ഇല്ലാത്ത ദേഷ്യം കിരീടത്തിലെ തിലകനെ പോലെ ചെക്കൻ എന്നെ നോക്കി എന്താ വികാരം എന്ന് വെക്തമല്ല !! ആകെ കൈയിലുള്ളത് ടീ സ്കെയിൽ ആണ് പിന്നെ ഈ മണ്ടിയും എന്തു ചെയ്യും ചെക്കൻ എടീ എന്ന് വിളിച്ച് ഓടി അടുത്തു!!! അതും അല്ല ചെക്കൻ മെക്കാനിക്കൽ ആണ് ഒടക്കാൻ നിന്നാ ഒക്കില്ല ഓടിക്കോ എന്ന് നീതു ആഗ്യം കാട്ടി നിർത്താതെ ഓടി ഏതോ ഒരു കോണിൽ എത്തി അവടെ ഒരു കോപ്പിലെ മാല, മിണ്ടരുത് നീ !!! ഇപ്പം ബസും പോയിട്ടുണ്ടാവും ഇനി നടക്കണം !!! ഉദ്ദേശം പോലെ എല്ലാം പോയി ടീസ്കെയിലും മോഡലും തൂക്കി നടന്നു ഒരു യുദ്ധത്തിൻ്റെ ഷീണത്തിൽ റൂമിൽ എത്തി കിടന്ന് ഉറങ്ങാൻ കിടക്കുമ്പോൾ കൈ അറിയാതെ കഴുത്തിലെ മുത്ത് മാല തിരയും.
ഏഴു രത്നങ്ങളും എഴുപത് യക്ഷിളും കുടിയിരിക്കുന്ന ഒരു രത്ന പുറ്റിൽ നിന്ന് കടലിൻ്റെ ഏഴ് കാതം അകലെ അടിതട്ടിൽ ഒരു കലവറയിൽ നക്ഷത്ര മത്സങ്ങൾ കാവൽ നിന്നിരുന്ന ഒരു തമ്പുരാട്ടി!!! തുടു തുടാ നിറം ഉള്ള ഏപ്പഴും തിളങ്ങുന്ന ഒരു കൊച്ചു തബുരാട്ടി
തുലാ മാസത്തിലെ കാർത്തികയിൽ തബുരാട്ടി വെട്ടി തിളങ്ങുന്ന മത്സങ്ങളാവും !! എന്നിട്ട് ഒരു രാത്രി കൊണ്ട് കടലു മുഴുവൻ കണ്ട് തീർക്കും പിറ്റേ രാത്രി അവൾ വീണ്ടും രൂപം മാറി ചിത്രശലഭം ആകുമത്രെ എന്നിട്ടാണ് ഭൂമി കാണാൻ ഇറങ്ങാറ് നൂറ് കുതിരയും ആയിരം നക്ഷത്രങ്ങളും അവൾക്ക് അകമ്പടിയായി പോകും മുത്തശ്ശിയുടെ അശ്വതി കുട്ടിയെ പോലെ, അച്ഛനും അമ്മയും അനിയത്തിയും എല്ലാം മോൾക്ക് ഒപ്പം വരുന്നത് അത് കൊണ്ടാട്ടോ അല്ലാതെ അശ്വതി കുട്ടിയെ ഒറ്റക്ക് എങ്ങും വിടാൻ പേടിച്ചിട്ടല്ല
മോളു കുട്ടിയല്ലേ രത്ന കൂട്ടിലെ തബുരാട്ടിയെ പോലെ മോളെവിടെ പോയാലും എല്ലാരും കൂടെ ഉണ്ട് ഈ മുത്ത് മാല അച്ചു വെച്ചോളു എന്നു പറഞ്ഞ് തബുരാട്ടി തന്നതാണെന്ന് മുത്തശ്ശി പറയും ആ ശലഭ നിറമുള്ള രാജ്ഞിക്ക് ഒരു കുതിര ഉണ്ടായിരിന്നു പേര് അശ്വനി വെള്ളയും നീലയും നിറം ഉള്ള, വേഗത ഉള്ള ഒന്ന് ആ രത്ന പുറ്റിലെ തബുരാട്ടിയുടെ അജ്ഞ പ്രകാരമാണ് എനിക്ക് അശ്വതി എന്ന് പേരിട്ടത് അശ്വതി എന്നാൽ അശ്വനി എന്നാണ് അർഥം പക്ഷേ മുത്തശ്ശിയുടെ അശ്വനിക്ക് ആ വേഗത നഷ്ട്ടമായിരിക്കുന്നു നീലയും വെള്ളയും കലർന്ന ആ പെൺ കുതിര ആകെ മാറിയിരിക്കുന്നു
കാലു വഴുതി ഒരു ചതുപ്പിലേക്ക് വീഴുന്ന പോലെ അവൾക്ക് തോന്നി നഷ്ട്ടമായ മുത്തുമാലയും തിരഞ്ഞ് കഴുത്തിൽ വിരൾ പടർത്തി അവൾ ഞെട്ടി എണീറ്റു ....
