പോയ രാത്രികളിൽ ഒരിക്കൽ അയാൾ സമ്മാനിച്ച നിശാഗന്ധി നന്നേ വാടിയിട്ടില്ലാത്ത ഇതളുകൾ
രാത്രിയുടെ കറുപ്പും വെള്ളയും ഇടകലർന്ന നിറം, അയാളിലേതുപോലെ ആ ഇതളുകളിൽ പോലും ആരേയും പിടിച്ചുലക്കുന്ന മാന്ത്രികത നിഴലിച്ചു നിന്നിരുന്നു കണ്ടു സംസാരിച്ച് മാറുബഴെല്ലാം അയാളുടെ കണ്ണുകളിലേക്ക് ഒരിക്കൽ കൂടി വീണ്ടും തിരകെ പോകുവാൻ ഞാനാഗ്രഹിച്ചിരിന്നു
എന്താണ് അയാളുടെ പേര് ......?
ജാതി......?
നിറം........?
ഒന്നും ഒരെത്തും!!!!!! കിട്ടുന്നില്ല
ഒന്നു മാത്രം അയാളിലെ മനുഷ്യനെ ഞാൻ മറ്റാരും അറിയാതെ പ്രണയിച്ചു തുടങ്ങിയിരിക്കുന്നു .
വീണ്ടുപരിചയപ്പെടുമെന്നും തമ്മിൽ സംസാരിച്ച് തുടങ്ങുമെന്നും കരുതി
ഇൻഫോസിസിന്റെ ഹോസ്റ്റൽ വരാന്ത ചാടി വീണ്ടും വീണ്ടും വെറുതെ വഴി നീളെ നടന്നിട്ടുണ്ട്
ഓരോ രാത്രി നടന്ന് തുടങ്ങുബഴും വാരാന്തയോട് ചേർന്ന നിശാഗന്ധി നന്നേ പൂത്ത് നിൽക്കുന്ന കാണാം, അയാളിലെന്ന പോലെ വശ്യമായി ആ പുഴ്പ്പങ്ങൾ നമ്മേ വീണ്ടും അവയോട് അടുപ്പിക്കും ആ മാന്ത്രികതയിലേക്ക് അടുക്കും തോറും ഞാനാ മനുഷ്യനെ വീണ്ടും പ്രണയിച്ചു തുടങ്ങും!!!!!!!
ചുവരുകൾ ഇല്ലാത്ത സ്വാതന്ത്രിയത്തിലേക്ക് വശ്യമായ മനുഷ്യത്വത്തിന്റെ സുഗന്ധത്തിലേക്ക്.... എന്ന പോലെ അർധരാത്രി ഒരു വഴി മദ്യേ കണ്ടുമുട്ടിയ ആ മനുഷന്യനെ ഞാൻ വല്ലാണ്ടങ്ങ് മിസ്സ് ചെയ്യും 😊😊
പകലുകണാതെ പോയ നിശാഗന്ധികൾ 🤍പോലെ
