വാർക്ക വീടിന്റെ ഭിത്തിയിൽ വീണ്ടും വീണ്ടും പായലുകൾ പടർന്ന് പിടിക്കുന്നു എന്ത് കഷ്ട്ടമാണിത് എത്ര കഴുകിയാലും നേർത്ത ഒരു നനവിന്റെ കണിക മതിയാവും പായലുകൾ പടർന്നു കയറാൻ കൊറിഡോറിലേക്ക് ചാഞ്ഞ ഇലഞ്ഞിയുടെ ശിഖര പടർപ്പിലെ നിഴലുകളിൽ ചാരി ഇരുന്ന് അഭിരാമി പായലുകൾ പതിയേ ചിരണ്ടി തുടങ്ങി
ചില മുഖങ്ങൾ അങ്ങനെയാണ്
അവൾ പിറുപിറുത്തു
ഓഫീസിലും വീട്ടിലും എന്നും എല്ലാരും പഴി പറഞ്ഞിരുന്ന പിറുപിറുക്കൽ സ്വഭാവം വീണ്ടും തിരികെ വന്നിരിക്കുന്നു
ഒരു കണക്കിൻ ഇതു നല്ലതാവും കാലങ്ങളായ ഇൻഫോസിസ്സ് ജീവിതം ആകെ മാറ്റിയ ശീലങ്ങളിൽ ഒന്ന് തിരികെ ലഭിച്ചിരിക്കുന്നു______


