Thursday, August 1, 2024

മന്ദാരം


പോയ തിരക്കിന് ഞാൻ മറന്നുപോയ ഒന്നാണത് ഒക്കുമെങ്കിൽ അടുത്ത വരവിന് ഇതെല്ലാം വാരി കൂട്ടി ഒരു കഥ എഴുതണം ! അപ്പോഴേക്കും ആ താളുകളിൽ പൊടി പിടിച്ചിട്ടുണ്ടാവും അല്ലേ....???ആവോ അറിയില്ല....

അശ്വതിയുടെ കണ്ണു നിറഞ്ഞു...

പണ്ടും അവൾ ഇങ്ങനെയാണ് ഇടക്ക് എന്തെങ്കിലും ഓർത്ത് കണ്ണ് നിറക്കും  എന്നിട്ട് അച്ഛമ്മയുടെ അടുത്തേക്ക് ചേർന്ന് നിൽക്കും മറ്റാർക്കും അറിയില്ലങ്കിലും അച്ഛമ്മക്ക് അറിയാം അച്ചുവിനെ, 'അശ്വതി' അത് ഒരു വെറും പേരല്ല ! ആയിരം നിലാവിൻ്റെ വെളിച്ചം ഉള്ളവൾ എന്നാണ് മുത്തശ്ശി പറയാറ് അതുകൊണ്ട് അശ്വതി കരയരുത് അത്രെ.

പിന്നീട് അവൾ കരഞ്ഞിട്ടില്ല.. 

പക്ഷേ ഇവിടെ ഈ മന്ദാരത്തിൻ്റെ ചുവട്ടിൽ വരുമ്പോൾ അച്ഛമ്മയുടെ ആ പഴയ കാര്യഗൗരവക്കാരി ആകെ വാടി പോകും, കണ്ണു നിറയും,  പല നിറങ്ങളും ഇതളുകളും ഉള്ള മന്ദാരത്തിനാകെ അയാളുടെ മണമാണ് ഇവിടെ നിൽക്കുമ്പോൾ ആ പഴയ നിലാവിനു ചുറ്റും അയാളുടെ നിഴലു വ്യാപിക്കും പിന്നെ പതിയെ പതിയെ അശ്വതി വാടി വാടി പോകും. എന്തായിരുന്നു ഞങ്ങൾക്കിടയിലെ പരിചയം ??  അറിയില്ല !!!

ഹോസ്റ്റലിലേക്ക് പോരുമ്പോൾ മുത്തശ്ശി തന്ന ഒരു മുത്തുമാല ഉണ്ടായിരിന്നു.. അതായിരിന്നു എൻ്റെ ജീവൻ ഓരോ മുത്തിലും വീട്ടിലെ അമ്മയും അനിയത്തിയും  ഇലഞ്ഞി മരവും അവിടുത്തെ  ഓർമ്മകളും എന്തിന് അവരെല്ലാവരേയും ഞാൻ അതിൽ കോർത്ത് വച്ചിരിന്നു അത് കഴുത്തിൽ കിടക്കുമ്പോൾ അവരെല്ലാവരും എൻ്റെ ഒപ്പം നടക്കുന്ന പോലെ തോന്നും.

ഫസ്റ്റ് സെമസ്റ്റർ ജ്യൂറിയുടെ അവസാന ദിവസം എൻ്റെ സുഹൃത്ത് നീതു ആരേയൊ കാണാൻ ഇറങ്ങുന്നതിന് ഇടയിൽ ഇത് കണ്ണിൽ പെടുകയും എൻ്റെ കാലിൽ വീണു വാങ്ങി കൊണ്ടു പോവുകയും ചെയ്യ്തു അന്നു ഞാൻ സത്യത്തിൽ ഉറങ്ങിയില്ല പക്ഷേ പിന്നീട് അവൾ അത് നഷ്ട്ടപ്പെടുത്തി എന്നു കൂടെ അറിഞ്ഞപ്പോൾ എനിക്ക് എൻ്റെ ശരീരം ആകെ ദേഷ്യം കയറി പക്ഷേ ഒന്നും മിണ്ടിയില്ല കോളേജിൻ്റെ ഒരു കോണിൽ പോയി നിന്ന് നാളുകൾക്ക് ശേഷം ആയിരം നിലാവിൻ്റെ ശോഭയുള്ള മുത്തശ്ശിയുടെ അശ്വതി ഒന്നൂടെ കണ്ണീരണിഞ്ഞു. 

 അവളുടെ ഒരു മുത്തുമാല !!!

ഈ രണ്ടായിരത്തി പതിനാലിൽ ആർക്കു വേണം അത് !  ഇനി പോയാ തന്നെ ഞാൻ വേറൊന്ന് വാങ്ങി തരാം നിനക്ക് !!! മാറി നിന്ന എൻ്റെ അരികിലേക്ക് വന്നു നീതു പറഞ്ഞു വേണ്ട ഞാൻ ദേഷ്യത്തിൽ പറഞ്ഞു നമ്മുക്ക് നോക്കാം എന്നു പറഞ്ഞ് അവൾ വീണ്ടും കൈപിടിച്ചു  സംസാരിച്ച് നിന്ന് സമയം പോയത് അറിഞ്ഞില്ല സമയം ആറു മണി ആവുന്നു ക്യാമ്പസ് വരാന്തയിൽ ഒരു മഴ പാറി വന്നു സമയം ഏറും തോറും കുഞ്ഞി ചാറ്റൽ മഴ കനം പിടിച്ചു പിടിച്ചു വന്നു വലിയ മഴത്തുള്ളികൾ വേഗം നിലം പതിച്ചു ഞാനും നീതുവും വരാന്തയുടെ തൂണിനോട് ചേർന്ന് മോഹൻ ലാലും സുമലതയും പോലെ തമ്മിൽ ഒന്ന് പുഞ്ചിരിച്ചു മാല കളഞ്ഞ ദേഷ്യം അപ്പോഴും എനിക്ക് അവളോട് ഉണ്ടായിരിന്നു.

പെട്ടന്ന് ഒരു മെലിഞ്ഞ പൈയ്യൻ ഞങ്ങൾക്കിടയിലേക്ക് ഓടി കയറി നീതുവിന് അത് തീരെ പിടിച്ചില്ല എനിക്ക് ഒന്നും തോന്നിയില്ല മഴ തോരുന്നതും കാത്ത് മൂന്ന് പേരായി ഇപ്പോൾ ഈ ദുഷ്ട്ടത്തി കാരണം എൻ്റെ അനിയത്തിയും അമ്മയും എക്കെ നനയുന്നുണ്ടാവും എന്നാലും നീ അത് എവിടെ കളഞ്ഞു എൻ്റെ നീതു ?? നീതുവിൻ ദേഷ്യം വന്നു എന്തോ പറയാന് തുനിഞ്ഞതും കാറ്റ് കൊള്ളാതിരിക്കാൻ ആ പൈയ്യൻ കുറച്ചുകൂടി കയറി നിന്നു നീതു പിടിച്ച് ഒരു തള്ള് തള്ളി പാവം വഴുതി വഴുതി വീണു 

നീ എന്താ ഈ ചെയ്യുന്നത് !!!

അവടെ ഒരു മാല നീതു പറഞ്ഞു! അതിന് ഈ പൈയ്യൻ അല്ലലോ ഞാൻ അല്ലേ ചോദിച്ചത് നീ എന്തിനാ ഇയാളെ തള്ളിയത് 

മിണ്ടരുത് നീ... നീതുവിന് ദേഷ്യം വന്നു, 

കോപ്പിലെ പോർട്ട് ഫോളിയോ ഇത് ഇല്ലാരുന്നങ്കി നനഞ്ഞ് അങ്ങ് പോവാരിന്നു നീതു പിറു പിറുത്തു 

പൈയ്യനു കലശ്ശൽ ഇല്ലാത്ത ദേഷ്യം കിരീടത്തിലെ തിലകനെ പോലെ ചെക്കൻ എന്നെ നോക്കി എന്താ വികാരം എന്ന് വെക്തമല്ല !! ആകെ കൈയിലുള്ളത് ടീ സ്കെയിൽ ആണ് പിന്നെ ഈ മണ്ടിയും എന്തു ചെയ്യും ചെക്കൻ എടീ എന്ന് വിളിച്ച്  ഓടി അടുത്തു!!! അതും അല്ല ചെക്കൻ മെക്കാനിക്കൽ ആണ് ഒടക്കാൻ നിന്നാ ഒക്കില്ല ഓടിക്കോ എന്ന് നീതു ആഗ്യം കാട്ടി നിർത്താതെ ഓടി ഏതോ ഒരു കോണിൽ എത്തി അവടെ ഒരു കോപ്പിലെ മാല, മിണ്ടരുത് നീ !!! ഇപ്പം ബസും പോയിട്ടുണ്ടാവും ഇനി നടക്കണം !!! ഉദ്ദേശം പോലെ എല്ലാം പോയി ടീസ്കെയിലും മോഡലും തൂക്കി നടന്നു ഒരു യുദ്ധത്തിൻ്റെ ഷീണത്തിൽ റൂമിൽ എത്തി കിടന്ന് ഉറങ്ങാൻ കിടക്കുമ്പോൾ കൈ അറിയാതെ കഴുത്തിലെ മുത്ത് മാല തിരയും. 

ഏഴു രത്നങ്ങളും  എഴുപത് യക്ഷിളും കുടിയിരിക്കുന്ന ഒരു രത്ന പുറ്റിൽ നിന്ന് കടലിൻ്റെ ഏഴ് കാതം അകലെ അടിതട്ടിൽ ഒരു കലവറയിൽ നക്ഷത്ര മത്സങ്ങൾ കാവൽ നിന്നിരുന്ന ഒരു തമ്പുരാട്ടി!!! തുടു തുടാ നിറം ഉള്ള ഏപ്പഴും തിളങ്ങുന്ന ഒരു കൊച്ചു തബുരാട്ടി               

തുലാ മാസത്തിലെ കാർത്തികയിൽ തബുരാട്ടി വെട്ടി തിളങ്ങുന്ന മത്സങ്ങളാവും !! എന്നിട്ട് ഒരു രാത്രി കൊണ്ട് കടലു മുഴുവൻ കണ്ട് തീർക്കും  പിറ്റേ രാത്രി അവൾ വീണ്ടും രൂപം മാറി ചിത്രശലഭം ആകുമത്രെ എന്നിട്ടാണ് ഭൂമി കാണാൻ ഇറങ്ങാറ് നൂറ് കുതിരയും ആയിരം നക്ഷത്രങ്ങളും അവൾക്ക് അകമ്പടിയായി പോകും മുത്തശ്ശിയുടെ അശ്വതി കുട്ടിയെ പോലെ, അച്ഛനും അമ്മയും അനിയത്തിയും എല്ലാം മോൾക്ക് ഒപ്പം വരുന്നത് അത് കൊണ്ടാട്ടോ അല്ലാതെ അശ്വതി കുട്ടിയെ ഒറ്റക്ക് എങ്ങും വിടാൻ പേടിച്ചിട്ടല്ല 

മോളു കുട്ടിയല്ലേ രത്ന കൂട്ടിലെ തബുരാട്ടിയെ പോലെ മോളെവിടെ പോയാലും എല്ലാരും കൂടെ ഉണ്ട് ഈ മുത്ത് മാല അച്ചു വെച്ചോളു എന്നു പറഞ്ഞ് തബുരാട്ടി തന്നതാണെന്ന് മുത്തശ്ശി പറയും ആ ശലഭ നിറമുള്ള രാജ്ഞിക്ക് ഒരു കുതിര ഉണ്ടായിരിന്നു പേര് അശ്വനി വെള്ളയും നീലയും നിറം ഉള്ള, വേഗത ഉള്ള ഒന്ന് ആ രത്ന പുറ്റിലെ തബുരാട്ടിയുടെ അജ്ഞ പ്രകാരമാണ് എനിക്ക് അശ്വതി എന്ന് പേരിട്ടത് അശ്വതി എന്നാൽ അശ്വനി എന്നാണ് അർഥം പക്ഷേ മുത്തശ്ശിയുടെ അശ്വനിക്ക് ആ വേഗത നഷ്ട്ടമായിരിക്കുന്നു നീലയും വെള്ളയും കലർന്ന ആ പെൺ കുതിര ആകെ മാറിയിരിക്കുന്നു 

കാലു വഴുതി ഒരു ചതുപ്പിലേക്ക് വീഴുന്ന പോലെ അവൾക്ക് തോന്നി നഷ്ട്ടമായ മുത്തുമാലയും തിരഞ്ഞ് കഴുത്തിൽ വിരൾ പടർത്തി അവൾ ഞെട്ടി എണീറ്റു ....

Tuesday, August 1, 2023

❣️ഓർമ്മയുടെ നിശാഗന്ധി❣️

 


പോയ രാത്രികളിൽ ഒരിക്കൽ അയാൾ സമ്മാനിച്ച നിശാഗന്ധി  നന്നേ വാടിയിട്ടില്ലാത്ത ഇതളുകൾ 

രാത്രിയുടെ കറുപ്പും വെള്ളയും ഇടകലർന്ന നിറം, അയാളിലേതുപോലെ ആ ഇതളുകളിൽ പോലും ആരേയും പിടിച്ചുലക്കുന്ന മാന്ത്രികത നിഴലിച്ചു നിന്നിരുന്നു കണ്ടു സംസാരിച്ച് മാറുബഴെല്ലാം അയാളുടെ കണ്ണുകളിലേക്ക് ഒരിക്കൽ കൂടി വീണ്ടും  തിരകെ പോകുവാൻ ഞാനാഗ്രഹിച്ചിരിന്നു

എന്താണ് അയാളുടെ പേര് ......?

ജാതി......?

നിറം........?

ഒന്നും ഒരെത്തും!!!!!! കിട്ടുന്നില്ല 

ഒന്നു മാത്രം അയാളിലെ മനുഷ്യനെ ഞാൻ മറ്റാരും അറിയാതെ പ്രണയിച്ചു തുടങ്ങിയിരിക്കുന്നു . 

വീണ്ടുപരിചയപ്പെടുമെന്നും തമ്മിൽ സംസാരിച്ച് തുടങ്ങുമെന്നും കരുതി 

ഇൻഫോസിസിന്റെ ഹോസ്റ്റൽ വരാന്ത ചാടി  വീണ്ടും വീണ്ടും   വെറുതെ വഴി നീളെ നടന്നിട്ടുണ്ട്  

ഓരോ രാത്രി നടന്ന് തുടങ്ങുബഴും വാരാന്തയോട് ചേർന്ന നിശാഗന്ധി നന്നേ പൂത്ത് നിൽക്കുന്ന കാണാം,   അയാളിലെന്ന പോലെ  വശ്യമായി ആ പുഴ്പ്പങ്ങൾ നമ്മേ  വീണ്ടും അവയോട്   അടുപ്പിക്കും ആ മാന്ത്രികതയിലേക്ക് അടുക്കും തോറും    ഞാനാ മനുഷ്യനെ വീണ്ടും പ്രണയിച്ചു തുടങ്ങും!!!!!!! 

ചുവരുകൾ ഇല്ലാത്ത സ്വാതന്ത്രിയത്തിലേക്ക് വശ്യമായ മനുഷ്യത്വത്തിന്റെ സുഗന്ധത്തിലേക്ക്.... എന്ന പോലെ   അർധരാത്രി ഒരു വഴി മദ്യേ കണ്ടുമുട്ടിയ ആ മനുഷന്യനെ ഞാൻ വല്ലാണ്ടങ്ങ് മിസ്സ് ചെയ്യും 😊😊

പകലുകണാതെ പോയ നിശാഗന്ധികൾ 🤍പോലെ

Sunday, July 9, 2023

കാതുകൾ

 വരാന്തയുടെ ചുറ്റിലും  പടർന്ന ഓരോ ചെടികളും  ചെത്തി ഒതുക്കി അഭിരാമി വീണ്ടും അവറ്റയെ ജനാലയിലും ചുവരിലും ഒതുക്കാൻ ശ്രമിച്ചു പക്ഷേ അവ വീണ്ടും പടർന്നു ഓർമ്മയുടെ നിശാഗന്ധി പോലെ ഞരബുകൾ നിറയയെ പോയ കാലത്തിൻ്റെ കെട്ടുകഥകൾ പറ്റി പിടിച്ച  വള്ളിചെടികൾ!! 

അവക്ക് കാതുകൾ ഉണ്ടായിരുന്നെങ്കിൽ എന്ന് അവൾ ചിന്തിച്ചു നേർത്ത ബൊഗൈൻ വില്ലയുടെ ഇതളുകൾ പോലെ നിഷ്കളങ്കമാർന്ന അയാളുടെ ചുംബനങ്ങൾ ഓർത്ത് എടുക്കാൻ...

പ്രണയത്തിൻ്റെ വന്യതകൾ ആകെ കേട്ടിരുന്ന് വീണ്ടും വീണ്ടും   മൃദുലമായ തലോടലുകൾക്ക് കാത്തിരുന്ന കാതുകൾ പോലെ ഈ വള്ളിചെടികൾക്കും  കാതുകൾ ഉണ്ടായിരുന്നെങ്കിൽ ,രണ്ടാളുകൾക്കിടയിലെ നഷ്ട്ടങ്ങൾ കേട്ടിരിക്കുവാൻ മാത്രമായി  രണ്ട്  കാതുകൾ 

പ്രതികരിക്കാൻ നാവില്ലാത്ത 

ഓർമ്മയുടെ  സൂക്ഷിപ്പുകൾ ഏറെ ഉള്ളവ  

നേർത്ത ബെഗൈൻ വില്ലയുടെ ഇതളുകൾ പോലെ ......

ഓർമ്മകൾ പൂട്ടിട്ട് അഭിരാമി വീണ്ടും 

ലാപ്പ് ടോപ്പ് തുറന്നു...


Saturday, July 1, 2023

ഒരു കടൽ ഓർമ്മ

 


അത്രമേൽ ആഴം ഉൾകൊണ്ടാണ് ഓരോ കടലും ഒഴുകുന്നത് എന്ന തോന്നൽ 

ഒരോ തിരയും ഇരച്ച് ഉയരബുൾ അവളുടെ ഹൃദയം ഉയരും തിരയുടെ ഓരോ തുടിപ്പിലും 
ഒരു വിഭ്രാന്തോടെ മുടിയിഴകൾ പറന്ന് പറന്ന് സ്വാതന്ത്രിയത്തിന്റെ ഉൻമാദം സ്വപ്നം കാണും  ഒടുക്കം വീണ്ടും 
തിര പോലെ പുറകോട്ട് 

ഇമ വെട്ടാതെ കാത്ത ഓർമ്മകൾ ഓരോന്ന് നമ്മുക്ക് നഷ്ട്ടമാവുന്ന പോലെ 

നോട്ടം മതിയാക്കി അവൾ ജനാലകൾ കൊട്ടി അടച്ചു കൂട്ടി കൂട്ടി കുമിഞ്ഞ് കൂടിയ വർക്കുകൾ ഒരുപാടാവുന്നു ആ തലവേദന ഭയന്നാവും അഭിരാമി ലാപ് റ്റോപ്പ് തുറന്നില്ല ഇൻഫോസിസ്സിലെ ജോലി ഇനിയും നീട്ടികൊണ്ടു പോവാനാവില്ല ,,,,,,

മെയിലുകളുടെ എണ്ണം പെരുകുന്നു വന്ന് വന്ന് തന്റെ ചിരിക്ക് പോലും ഒരു കംബ്യൂട്ടർ പരിവേശം വന്നിരിക്കുന്നു 

ഒരു നിമിഷത്തേൻ ആരോട് എങ്കിലും ചേർന്ന് അഗാതമായി കെട്ടിപിടിക്കാൻ അഭിരാമിക്ക് തോന്നി
                             

❣️നാം നട്ട ചിരാതുകൾ❣️

ഋതു: നീ പോയിരുന്നോ  

അഭിരാമി :ഉം ഞാനും മോളും നീ വന്നില്ലേ.....??  

ഋതു : ഇല്ല

അഭിരാമി :അതെന്താ ??

ഋതു : അവിടുത്തെ വൈകുന്നേരവും സന്ധ്യയും പണ്ട് ഒരാൾ കടം കൊണ്ടു പോയി!!!!!!!! 

അഭിരാമി :ശരിക്കും നീ വന്നില്ലാ ??????

ഋതു :ഇല്ല 

അഭിരാമി : ഉം.... പിന്നീട് അവൾ ഒന്നും മിണ്ടിയില്ല 

ഋതു:ചെറുകഥകളൊരോന്നും പറഞ്ഞ് പറഞ്ഞ് തമ്മിൽ നേരമറിയാതെ കെട്ടുപോയ ഒരുപാടു സന്ധ്യകളുടെ ഓർമയാണ് ഓരോ കാർത്തികയും എന്ന് എനിക്ക് തോന്നും നിനക്ക് തോന്നാറുണ്ടോ,,,,,,????

ഉണ്ടാവും 

അഭിരാമി : ഇല്ല!!!!!!!!!!  

ഇല്ലായിരുന്ന

കൊണ്ടാണല്ലോ ഞാനൊറ്റക്ക് ഇവിടെ വന്നു പോകേണ്ടി വന്നത് 

ഋതു :ഒന്നും മിണ്ടിയില്ല!!!!! 

നീണ്ട മൗനത്തിനു ശേഷം മൊബൈൽ മാറ്റി അവർ വീണ്ടും വർഷങ്ങളിലേക്ക് വേർ പിരിഞ്ഞു കെടാത്ത ചിരാതുകൾ പോലെ കണ്ണുകൾ അടക്കെ തുറന്ന് പ്രണയം പകുത്തു ,

ഇനി വരില്ലന്നും കണേണ്ടത്തില്ലന്നും അവർ തീർച്ചപ്പെടുത്തിയിട്ടുണ്ടാവും 


കാറ്റത്ത് മായാത്ത ഒരു കൂട്ടം കടങ്കഥകളുടെ കൺ തുറന്ന് ചിരാതുകൾ വീണ്ടും നമ്മേ തേടുന്നുണ്ടാവും ഇനിയുമൊരു കാർത്തികയ്ക്ക് പുനർജനിക്കാൻ ........

Friday, August 13, 2021

ഓർമ്മപ്പെടലുകൾക്ക് മാത്രമായ് സൂക്ഷിക്കാൻ ശീലിച്ചവർ ❣❣

വിരൽ തലപ്പിൽ അവൻ സമ്മാനിച്ച ഓരോ ചുംമ്പനങ്ങൾക്കും  പകരം ചായം മങ്ങാത്ത മഞ്ചാടികൾ സൂക്ഷിച്ച ദേവി

പിന്നീടങ്ങോട്ട് കൈവെള്ളയിലും നെറ്റി തലപ്പിലും പുക്കുൾ ചുഴിയിലുമെല്ലാം മഞ്ചാടികൾ കൊണ്ട് പുള്ളികൾ  കുത്തി ,,,,,,,


അവന്റെ ഓർത്ത് എടുപ്പുകൾക്ക് വേണ്ടി കാത്തിരുന്നവൾ


അല്ലങ്കിലും ചിലരങ്ങനാണ് 
ഓർമ്മപ്പെടലുകൾക്ക് മാത്രമായ്  സൂക്ഷിക്കാൻ ശീലിച്ചവർ ❣❣

Monday, August 9, 2021

കൃഷ്ണ തൊടിയിലെ ചായ്പ്പിനിടയിലൂടെ നനവാർന്നൊരു  ചാറ്റൽ മഴയുടെ ഓർമ്മയിലേക്ക് ,,,,
അവൻ സമ്മാനിച്ച ' കരിമഷി  ,,,,,,,,,,,
ഇനിയും പിറക്കാത്ത മയിൽപ്പിലികൾക്ക് ഒപ്പം മോഘങ്ങളറിയാതെ ദേവി  ഇന്നും  കാത്തു വാച്ചിട്ടുണ്ടാവും  ,,,,,ഏറെ അങ്ങ് പൊടിപിടിച്ചാലും മായാത്ത  കൃഷ്ണ തൊടിയിലെ നിശാഗന്ധിയുടെ മണമുള്ള കൺമക്ഷി ,,,,,,,

ഓർമ്മപ്പെടലുകൾക്ക് മാത്രമായ് സൂക്ഷിക്കാൻ ശീലിച്ചവർ ❣❣

വിരൽ തലപ്പിൽ അവൻ സമ്മാനിച്ച ഓരോ ചുംമ്പനങ്ങൾക്കും  പകരം ചായം മങ്ങാത്ത മഞ്ചാടികൾ സൂക്ഷിച്ച ദേവി പിന്നീടങ്ങോട്ട് കൈവെള്ളയിലും നെറ്റി തലപ്പ...